Image

റ​ബ​റി​നു ക​ടു​ത്ത​ക്ഷാ​മം; വി​ല വീണ്ടും ഉ​യ​ർ​ന്നേ​ക്കും

Published on 16 June, 2019
റ​ബ​റി​നു ക​ടു​ത്ത​ക്ഷാ​മം; വി​ല വീണ്ടും ഉ​യ​ർ​ന്നേ​ക്കും
കോ​​ട്ട​​യം: റ​​ബ​​ർ വി​​ല 150 രൂ​​പ​​യ്ക്കു മു​​ക​​ളി​​ൽ എ​​ത്തി​​യി​​ട്ടും ഉ​​ത്പാ​​ദ​​നം മ​ന്ദ​ഗ​ത​യി​ൽ. മേ​​യി​​ൽ 25,000 ട​​ണ്ണി​​ൽ താ​​ഴെ​​യാ​​യി​​രു​​ന്നു ഉ​​ത്പാ​​ദ​​നം. ഉ​​പ​​യോ​​ഗം 60,000 ട​​ണ്‍ ക​​വി​​യു​​ക​​യും ചെ​​യ്തു. മാ​​സം അ​​ര ല​​ക്ഷം ട​​ണ്ണാ​​യി ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം ഉ​​യ​​രും വ​​രെ നി​​ല​​വി​​ലു​​ള്ള വി​​ല മെ​​ച്ചം തു​​ട​​രു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

പ്ര​​ള​​യ​​ശേ​​ഷ​​മു​​ണ്ടാ​​യ മാ​​ന്ദ്യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് റ​​ബ​​ർ ക​​ർ​​ഷ​​ക​രി​ൽ ഏ​റെ​പ്പേ​രും റെ​​യി​​ൻ​​ഗാ​​ർ​​ഡും പ്ലാ​​സ്റ്റി​​ക്കും വ​​യ്ക്കാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. റെ​​യി​​ൻ​​ഗാ​​ർ​​ഡു​ള്ള തോ​​ട്ട​​ങ്ങ​​ളി​​ൽ​ ഉ​​ത്പാ​​ദ​​നം മെ​​ച്ച​​മ​​ല്ല​​താ​​നും. ഒ​​റ്റ​​പ്പെ​​ട്ട മ​​ഴ പെ​​യ്തെ​​ങ്കി​​ലും ചൂ​​ടു കു​​റ​​യാ​​നും മ​​ണ്ണു ന​​ന​​യാ​​നു​​മു​​ള്ള മ​​ഴ കേ​​ര​​ള​​ത്തി​​ൽ ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ടാ​​പ്പിം​​ഗ് ന​​ഷ്ട​​മാ​​ണെ​​ന്നു ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. പ​​ത്തു ദി​​വ​​സം തു​​ട​​ർ​​ച്ച​​യാ​​യി മ​​ഴ കി​​ട്ടാ​​തെ റ​​ബ​​ർ ലാ​​റ്റ​​ക്സ് ല​​ഭ്യ​​ത കൂ​​ടി​​ല്ല. 34 ഡി​​ഗ്രി​​യാ​​ണ് പ​​ക​​ൽ താ​​പ​​നി​​ല. രാ​​വി​​ലെ മി​​നി​​മം താ​​പ​​നി​​ല 20 ഡി​​ഗ്രി​​യി​​ൽ തു​​ട​​രു​​ക​​യാ​​ണ്. 

ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 126 രൂ​​പ​​യി​​ൽ​​നി​​ന്ന് 155 രൂ​​പ വ​​രെ ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ​​ക്ക് വി​​ൽ​​ക്കാ​​ൻ റ​​ബ​​റി​​ല്ല. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ 158 രൂ​​പ​​യ്ക്കു​​വ​​രെ വ്യാ​​പാ​​രി​​ക​​ളി​​ൽ​​നി​​ന്ന് ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ഷീ​​റ്റ് വാ​​ങ്ങാ​​ൻ ത​​യാ​​റാ​​യി. 140 രൂ​​പ​​യ്ക്കു മു​​ക​​ളി​​ൽ അ​​ന്താ​​രാ​​ഷ്‌ട്ര വി​​ല ഉ​​യ​​ർ​​ന്ന​​തി​​നാ​​ൽ ഒ​​രു കി​​ലോ റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ വ്യ​​വ​​സാ​​യി​​ക​​ൾ​​ക്ക് 200 രൂ​​പ​ ചെ​​ല​​വു​​വ​​രും. പ്ര​​മു​​ഖ റ​​ബ​​ർ ഉ​​ത്പാ​​ദ​​ക​​രാ​​യി താ​യ്‌​ല​​ൻ​​ഡ്, ഇ​​ന്തോ​​നേ​​ഷ്യ, വി​​യ​​റ്റ്നാം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു വേ​​ണ്ട​​ത്ര റ​​ബ​​ർ ല​​ഭി​​ക്കു​​ന്നു​​മി​​ല്ല. 

വെ​​ള്ളി​​യാ​​ഴ്ച​​യും ഇ​​ന്ന​​ലെ​​യും റ​​ബ​​ർ വി​​ല​​യി​​ൽ നേ​​രി​​യ ഇ​​ടി​​വു​​ണ്ടാ​​യെ​​ങ്കി​​ലും നാ​​ളെ മു​​ത​​ൽ വി​​ല മെ​​ച്ച​​പ്പെ​​ടു​​മെ​​ന്നാ​​ണ് മാ​​ർ​​ക്ക​​റ്റ് സൂ​​ച​​ന. വ്യ​​വ​​സാ​​യി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന നി​​ര​​ക്കി​​ൽ ആ​​ർ​​എ​​സ്എ​​സ് മൂ​​ന്ന്, നാ​​ല് ഗ്രേ​​ഡ് ഷീ​​റ്റ് ന​​ൽ​​കാ​​ൻ ഏ​​റെ വ്യാ​​പാ​​രി​​ക​​ൾ​​ക്കും സ്റ്റോ​​ക്കി​​ല്ല. ഗ്രാ​​മ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഷീ​​റ്റ് വ​​ര​​വും കു​​റ​​വാ​​ണ്. വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഉ​​ത്പാ​​ദ​​നം കു​​റ​​വാ​​യ​​തി​​നാ​​ൽ അ​​വി​​ടെ​​യും വ്യാ​​പാ​​ര​​മാ​​ന്ദ്യം തു​​ട​​രു​​ക​​യാ​​ണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക