Image

രാഹുല്‍ ഗാന്ധി ശക്തനാവണമെങ്കില്‍ ഉറപ്പായും വിവാഹം കഴിക്കണം ; മാര്‍ഗ നിര്‍ദേശവുമായി അത്തേവാലെ

Published on 16 June, 2019
രാഹുല്‍ ഗാന്ധി ശക്തനാവണമെങ്കില്‍ ഉറപ്പായും വിവാഹം കഴിക്കണം ; മാര്‍ഗ നിര്‍ദേശവുമായി അത്തേവാലെ


മുംബൈ: രാഹുല്‍ ഗാന്ധിക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കി കേന്ദ്രമന്ത്രി രാംദാസ്‌ അത്തേവാലെ. നാല്‍പ്പത്തെട്ടുകാരനായ നേതാവ്‌ ശക്തനാവണമെങ്കില്‍ ഉറപ്പായും വിവാഹം കഴിക്കണം എന്നായിരുന്നു അത്തേവാലയുടെ നിര്‍ദ്ദേശം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അധ്യക്ഷന്‍ എന്ത്‌ ചെയ്യണമെന്നതിനാണ്‌ അത്തേവാലെ ഇത്തരത്തില്‍ പ്രതികരിച്ചത്‌.

'രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം. വിവാഹം കഴിച്ചാല്‍ അദ്ദേഹം ശക്തനാവും. രാഹുല്‍ഗാന്ധി എന്റെ നല്ല സുഹൃത്താണ്‌. അദ്ദേഹം തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കഠിനമായി പ്രയത്‌നിച്ചിട്ടുണ്ട്‌.' അത്തേവാലെ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക