Image

സൗമ്യയെ കൊല്ലാന്‍ അജാസ് മുമ്പും ശ്രമിച്ചിരുന്നതായി അമ്മ ഇന്ദിരയുടെ മൊഴി

കല Published on 16 June, 2019
സൗമ്യയെ കൊല്ലാന്‍ അജാസ് മുമ്പും ശ്രമിച്ചിരുന്നതായി അമ്മ ഇന്ദിരയുടെ മൊഴി

മാവേലിക്കരയില്‍ കൊല്ലപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ കൊലപ്പെടുത്താന്‍ കൊലപാതകിയായ അജാസ് മുമ്പും ശ്രമിച്ചിരുന്നതായി അമ്മ ഇന്ദിര മൊഴി നല്‍കി. അജാസ് മുമ്പൊരിക്കല്‍ സൗമ്യയെ വീട്ടിലെത്തി അക്രമിക്കാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചുവെന്നാണ് ഇന്ദിര മൊഴി നല്‍കിയത്. സൗമ്യയുടെ ഭര്‍ത്താവിനെ കൊല്ലുമെന്നും അജാസ് ഭീഷിണിപ്പെടുത്തിയിരുന്നു. അജാസിന്‍റെ ഭീഷിണിയെക്കുറിച്ച് വിള്ളിക്കുന്നം എസ്.ഐയെ മൂന്ന് മാസം മുമ്പ് സൗമ്യ അറിയിച്ചിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി. 
ആറു വര്‍ഷമായി അജാസുമായി സൗമ്യക്ക് സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അജാസിന്‍റെ കൈയ്യില്‍ നിന്ന് സൗമ്യ ഒന്നേകാല്‍ ലക്ഷം രൂപ കടം വാങ്ങി. ഇത് തിരികെ വാങ്ങാന്‍ അജാസ് തയാറായില്ല. മറിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് അജാസ് ആവശ്യപ്പെട്ടു. പിന്നീട് വിവാഹ അഭ്യര്‍ഥനയുമായി അജാസ് നിരന്തരം ശല്യം ചെയ്യുകയായിരുന്നു എന്നാണ് അമ്മ മൊഴി നല്‍കിയിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക