Image

കശ്മീരില്‍ പുല്‍വാമ മോഡല്‍ അക്രമണത്തിന് പദ്ധതിയെന്ന് മുന്നറിയിപ്പ്. വിവരം കൈമാറിയത് പാകിസ്ഥാന്‍

കല Published on 16 June, 2019
കശ്മീരില്‍ പുല്‍വാമ മോഡല്‍ അക്രമണത്തിന് പദ്ധതിയെന്ന് മുന്നറിയിപ്പ്. വിവരം കൈമാറിയത് പാകിസ്ഥാന്‍

കാശ്മീരില്‍ പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് വീണ്ടും പദ്ധതിയുണ്ടെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് ലഭിച്ചു. രഹസ്യാന്വേഷണ വിവരം ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറിയത് പാകിസ്ഥാന്‍ ഏജന്‍സികള്‍ തന്നെയാണെന്നതും ശ്രദ്ധേയമാണ്. തൊട്ടുപിന്നാലെ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യു.എസ് ഏജന്‍സികളും എത്തി. 
ഭീകരര്‍ സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ജമ്മു കശ്മീരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 
ഭീകരതയ്ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ ഷാങ്ഹായ് ഉച്ചകോടിയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക