Image

പിളര്‍പ്പിനോട് അടുത്ത് കേരളാ കോണ്‍ഗ്രസ്; ഇന്ന് നിര്‍ണായക നീക്കങ്ങള്‍ നടക്കും

കല Published on 16 June, 2019
പിളര്‍പ്പിനോട് അടുത്ത് കേരളാ കോണ്‍ഗ്രസ്; ഇന്ന് നിര്‍ണായക നീക്കങ്ങള്‍ നടക്കും

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിനോട് അടുത്തുവെന്ന് സൂചന നല്‍കി ഇന്ന് ഉച്ചയ്ക്ക് രണ്ട് ജോസ്.കെ.മാണിയുടെ നേതൃത്വത്തില്‍ ബദല്‍ സംസ്ഥാന സമിതിയോഗം കോട്ടയത്ത് നടക്കും. എന്നാല്‍ ഇത് തികച്ചും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണെന്ന് വെല്ലുവിളിച്ച് പറഞ്ഞിരിക്കുകയാണ് പി.ജെ ജോസഫ്. ജോസ്.കെ.മാണിയും സംഘവും പാര്‍ട്ടി വിട്ട് പോകുന്നതിന് തുല്യമാണ് ഇന്ന് കോട്ടയത്ത് നടക്കുന്ന ബദല്‍ യോഗമെന്നാണ് പി.ജെ ജോസഫിന്‍റെ പക്ഷം. ചര്‍ച്ചകളില്‍ നിന്ന് ജോസ് പിന്മാറുകയായിരുന്നുവെന്നും ജോസഫ് ആരോപിക്കുന്നു. 
യോഗം വിളിക്കാനുള്ള അവകാശം വര്ക്കിംങ് ചെയര്‍മാന് മാത്രമുള്ളതാണെന്നാണ് ജോസഫിന്‍റെ വാദം. 28 അംഗ സമിതിയില്‍ 15 പേര്‍ തനിക്കൊപ്പമാണെന്നും ജോസഫ് വാദിക്കുന്നു. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ജോസ്.കെ.മാണിയുടെ ശക്തി തെളിയിച്ച് സംസ്ഥാന സമിതി യോഗം നടക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അതിന് തൊട്ടു പിറകെ ജോസഫ് മാധ്യമങ്ങളെ കാണും. പാര്‍ട്ടി ഭരണഘടനയുടെ ആനുകൂല്യം ജോസഫിനാണുള്ളത്. 
എന്തായാലും കേരളാ കോണ്‍ഗ്രസ് ഇന്ന് ഏറെ നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യമാകുമെന്ന് തീര്‍ച്ചയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക