Image

മുമ്‌ബുണ്ടായിരുന്ന ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതാണ്‌ സൗമ്യയുടെ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ പോലീസ്‌

Published on 15 June, 2019
മുമ്‌ബുണ്ടായിരുന്ന  ബന്ധത്തില്‍   പ്രശ്‌നങ്ങള്‍ ഉണ്ടായതാണ്‌ സൗമ്യയുടെ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌  പോലീസ്‌


ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നതിന്റെ ഞെട്ടലിലാണ് കേരളം. വള്ളികുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്പാകരന്‍ (30) ആണ് കൊല്ലപ്പെട്ടത്.

സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴി കാറിടിച്ചു വീഴ്ത്തി പ്രതി ആക്രമിക്കുകയായിരുന്നു. ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്.

സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകനുമായ ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസ് സംഭവത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. കൊച്ചിയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്ബോള്‍ സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുവെന്ന് പൊലീസ് പറയുന്നു.

പിന്നീട് ആ ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായെന്നും ഇതാണ് സൗമ്യയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സൗമ്യ ഇപ്പോള്‍ വള്ളികുന്നം സ്റ്റേഷനിലെ സി.പി.ഒ ആണ്. അജാസ് ആലുവ ട്രാഫിക് പൊലീസിലുമാണ്. 


മാവേലിക്കര വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് കൊച്ചി വാഴക്കാല സ്വദേശിയാണ് മുപ്പത്തിമൂന്നുകാരനായ അജാസ്. അവിവാഹിതനാണ്. ഇയാള്‍ പരിശീലന കാലത്തു സൗമ്യയുടെ ട്രെയിനറായിരുന്നു.

ഇയാള്‍ ജൂണ്‍ 9 മുതല്‍ മെഡിക്കല്‍ അവധിയെടുത്തിരിക്കുകയായിരുന്നു.

മൂന്നു വര്‍ഷം മുന്‍പാണ് എസ്പിഒ ആയി വള്ളികുന്നം സ്റ്റേഷനില്‍ സൗമ്യ ജോലി ആരംഭിക്കുന്നത്. സ്റ്റുഡന്റ്‌സ് പൊലീസ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിലും സൗമ്യയായിരുന്നു മുന്‍പന്തിയില്‍. വള്ളികുന്നം വട്ടയ്ക്കാട് കെകെഎം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസിന്റെ ഡ്രില്‍ ഇന്‍സ്ട്രക്ടറുമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സൗമ്യ രാവിലെ പങ്കെടുത്തിരുന്നു. പിന്നീട് പിഎസ്സി പരീക്ഷയ്ക്കു പോയത്. തഴവയിലായിരുന്നു യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ. ഇതെഴുതി സ്‌കൂട്ടറില്‍ തിരികെ വരുമ്പോഴാണ് അജാസ് പിറകെയെത്തി കാറിടിച്ചു വീഴ്ത്തിയത്.

പരിസരത്തെങ്ങും ആരുമുണ്ടായില്ല, കഴുത്തിനു വെട്ടി താഴെയിട്ട് പെട്രോളൊഴിക്കുകയായിരുന്നു. തീപിടിച്ചു നിലവിളിച്ചു കൊണ്ടോടിയ സൗമ്യ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തയെങ്കിലും സൗമ്യയെ ആശുപത്രിയിലേക്കു പോലും മാറ്റാന്‍ സാധിക്കാത്ത വിധം പൊള്ളലേറ്റിരുന്നു. മരണവും സംഭവസ്ഥലത്തു വച്ചു തന്നെ സംഭവിച്ചു.

അതിനിടെ പൊള്ളലേറ്റ അജാസ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിടികൂടി നാട്ടുകാരാണു പൊലീസിനെ ഏല്‍പിച്ചത്. ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. 

(photo: madhyamam)
മുമ്‌ബുണ്ടായിരുന്ന  ബന്ധത്തില്‍   പ്രശ്‌നങ്ങള്‍ ഉണ്ടായതാണ്‌ സൗമ്യയുടെ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌  പോലീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക