Image

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു

Published on 15 June, 2019
 കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ലോറിയും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് പൂര്‍ണമായും കത്തി നശിച്ചു. കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസിനാണ് തീപിടിച്ചത്. 

തിരുവനന്തപുരം- കൊട്ടാരക്കര സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് കത്തിനശിച്ചത്. തിരുവനന്തപുരം മൂവാറ്റുപുഴ പാതയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് യാത്രക്കാരെ ബസില്‍ നിന്നും ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവാക്കാനായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക