Image

ന​വാ​സും എ​സി​പി​യും അ​ഭി​പ്രാ​യ​ഭി​ന്ന​ത​യി​ൽ, അ​ന്വേ​ഷ​ണം ന​ട​ത്തും: വി​ജ​യ് സാ​ഖ​റെ

Published on 15 June, 2019
ന​വാ​സും എ​സി​പി​യും അ​ഭി​പ്രാ​യ​ഭി​ന്ന​ത​യി​ൽ, അ​ന്വേ​ഷ​ണം ന​ട​ത്തും: വി​ജ​യ് സാ​ഖ​റെ
കൊ​ച്ചി: കാ​ണാ​താ​യ കൊ​ച്ചി സെ​ൻ​ട്ര​ൽ സി​ഐ ന​വാ​സും എ​സി​പി സു​രേ​ഷ് കു​മാ​റും ത​മ്മി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടാ​യി​രു​ന്നെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​ജ​യ് സാ​ഖ​റെ. ഇ​ക്കാ​ര്യം ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സ് കു​ടും​ബാം​ഗ​മാ​യ ന​വാ​സി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം. അ​തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും മ​റ്റു കാ​ര്യ​ങ്ങ​ളും ര​ണ്ടാ​മ​ത്തെ കാ​ര്യ​മാ​ണ്. എ​സി​പി സു​രേ​ഷ് കു​മാ​റു​മാ​യി ന​വാ​സ് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​താ​യി​രു​ന്നു. അ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​കും. ന​വാ​സ് തി​രി​ച്ചെ​ത്തി​യ ശേ​ഷം കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യും. അ​തി​നു​ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ജ​യ് സാ​ഖ​റെ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ​നി​ന്നു കാ​ണാ​താ​യ ന​വാ​സി​നെ ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ നി​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്നാ​ട് റെ​യി​ൽ​വേ പോ​ലീ​സാ​ണു സെ​ൻ​ട്ര​ൽ സി​ഐ ന​വാ​സി​നെ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ന​വാ​സ് വീ​ട്ടു​കാ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. കൊ​ച്ചി​യി​ൽ നി​ന്ന് പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. 

മൂ​ന്നു​ദി​വ​സം മു​ന്പാ​ണു ന​വാ​സി​നെ കാ​ണാ​താ​യ​ത്. ന​വാ​സി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് കേ​ര​ള പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ ഉ​ൾ​പ്പ​ടെ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. 

മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണു സി​ഐ ന​വാ​സ് നാ​ടു​വി​ട്ട​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ന​വാ​സി​നെ ക​ണ്ടെ​ത്താ​ൻ കൊ​ച്ചി​യി​ൽ നി​ന്നു​ള്ള നാ​ലു പോ​ലീ​സ് സം​ഘ​ങ്ങ​ളാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക