Image

ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.

സൈമണ്‍ മുട്ടത്തില്‍ Published on 26 April, 2012
ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.
ചിക്കാഗോ: ജന്മം കൊണ്ടും കര്‍മ്മംകൊണ്ടും ക്‌നാനായത്വം പാലിക്കുന്നവര്‍ മാത്രമാണ് ക്‌നാനായക്കാര്‍ എന്നും ഇതിനെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നത് ക്‌നാനായത്വത്തോടുള്ള വെല്ലുവിളിയാണെന്നും ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ഏത് ശക്തിയേയും ചെറുത്തുതോല്‍പ്പിക്കേണ്ടത് മുഴുവന്‍ ക്‌നാനായക്കാരുടെയും കടമയാണെന്നും ചിക്കാഗോ കെ.സി.എസ് പ്രസ്താവിച്ചു. വടക്കേ അമേരിക്കയില്‍ ക്‌നാനായ പാരമ്പര്യങ്ങളും പൈതൃകങ്ങളും പിന്തുടരുന്നതിന് വിലങ്ങുതടിയായി നില്‍ക്കുന്ന 1986 ലെ റെസ്‌ക്രിപ്റ്റ് പിന്‍വലിക്കുകയോ തിരുത്തിയെഴുതുകയോ വേണമെന്നാവശ്യപ്പെട്ടതുകൊണ്ട് കെ.സി.സി.എന്‍.എ.യുടെയും ക്‌നാനായ കാത്തോലിക്കാ കോണ്‍ഗ്രസിന്റെയും ആഭിമുഖ്യത്തില്‍ ഓറിയന്റല്‍ ചര്‍ച്ചില്‍ നല്‍കുന്ന മെമ്മോറാണ്ടത്തിന്റെ വടക്കേ അമേരിക്കയിലെ ഒപ്പുശേഖരണ ഉദ്ഘാടനം ഏപ്രില്‍ 22-ാം തീയതി ഞായറാഴ്ച ചിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ടു. കമ്മ്യൂണിറ്റി സെന്ററില്‍ കൂടിയ മീറ്റിംഗില്‍വച്ച് ലോകത്തെല്ലായിടത്തും ക്‌നാനായത്വം ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമുദായ പ്രമുഖര്‍ സംസാരിച്ചു.

ഏപ്രില്‍ 12-ാം തീയതി വ്യാഴാഴ്ച ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് മീറ്റിംഗ് വടക്കേ അമേരിക്കയിലെ ക്‌നാനായ ഇടവകകളുടെ അംഗത്വം ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും ക്‌നാനായത്വം പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കണം എന്നാണ് ചിക്കാഗോ കെ.സി.എസിന്റെയും, ക്‌നാനായ കാത്തോലിക്കാ കോണ്‍ഗ്രസിന്റെയും, ഡി.കെ.സി.സി.യുടെയും പരിശ്രമങ്ങലെ പരിപൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ഇതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ചിക്കാഗോ കെ.സി.എസ്. മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും എന്നുള്ള പ്രമേയം ഐകകണ്‌ഠേന പാസാക്കുകയും ചെയ്തു.

നൂറ്റാണ്ടുകളുടെ പാരമ്പര്യവും പൈതൃകവും കൈമുതലായുള്ള ക്‌നാനായ സമുദായത്തിന്റെ അനന്യതയേയും തനിമയേയും ചോദ്യം ചെയ്യുന്നത് ക്‌നാനായ സമുദായത്തിന്റെമേലുള്ള കടന്നുകയറ്റമാണെന്നും, കാത്തോലിക്കാസഭയുടെ കീഴില്‍ നൂറ്റാണ്ടുകളായി പാലിച്ചുപോരുന്ന ക്‌നാനായത്വത്തിന് പുതിയ നിര്‍വചനങ്ങള്‍ കൊണ്ടുവരുവാന്‍ ആരും ശ്രമിക്കേണ്ടെന്നും വിശദീകരണയോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഏകകണ്‌ഠേന പ്രസ്താവിച്ചു.
കേരളത്തിലുള്ളതു പോലെ തന്നെ വടക്കേ അമേരിക്കയിലും ക്‌നാനായ ഇടവകകളില്‍ അംഗത്വം ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ക്‌നാനായത്വം പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കണമെന്നും അല്ലെങ്കില്‍ വിദൂരഭാവിയില്‍ ലോകമാസകലം ക്‌നാനായക്കാര്‍ക്ക് പുതിയ നിര്‍വചനം കൊടുക്കുവാന്‍ ഇത് കാരണമാകുമെന്നും വിശദീകരണയോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.

ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിശദീകരണയോഗത്തില്‍ മുന്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോണി പുത്തന്‍പറമ്പില്‍ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. കെ.സി. എസ്. ജോയിന്റ് സെക്രട്ടറി മത്യാസ് പുല്ലാപ്പള്ളില്‍ സ്വാഗതമാശംസിച്ചു. കെ.സി.എസ്. വൈസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, കെ.സി.സി.എന്‍.എ. ട്രഷറാര്‍ നിമി തുരുത്തുവേലില്‍, ചിക്കാഗോ ആര്‍.വി.പി. ഷിജു ചെറിയത്തില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറ, കെ.സി.വൈ.എല്‍. പ്രസിഡന്റ് റ്റിമ്മി ഇടിയാലില്‍, യുവജനവേദി പ്രസിഡന്റ് ദീപു കണ്ടാരപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, മാത്യൂ ഇടിയാലില്‍, ബാബു തൈപ്പറമ്പില്‍, വിന്‍സെന്റ് ആകശാലയില്‍, ജോണ്‍ കരമ്യാലില്‍, സാജു കണ്ണമ്പള്ളി, മേയമ്മ വെട്ടിക്കാട്ട്, ജയ്‌മോന്‍ നന്ദികാട്ട്, ജോസ് തൂമ്പനാല്‍, സിറിയക് ചോരത്ത്, എബി തെക്കേമ്യാലില്‍, സണ്ണി മുണ്ടപ്ലാക്കില്‍, ജയ്‌സണ്‍ ഓലിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.സി.എസ്. സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍ മീറ്റിംഗിന്റെ മോഡറേറ്ററായിരുന്നു.
റിപ്പോര്‍ട്ട് : സൈമണ്‍ മുട്ടത്തില്‍
ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.ക്‌നാനായത്വത്തെ തകര്‍ക്കുവാന്‍ അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക