Image

ചൊവ്വാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റി

Published on 14 June, 2019
ചൊവ്വാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റി

കോഴിക്കോട്: സംസ്ഥാനത്ത് ജൂണ്‍ 18 ന് നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവെച്ചു. ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ സാവകാശം ലഭിച്ചതിനെ തുടര്‍ന്നാണ് അടുത്ത ചൊവ്വാഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റിയത്.

മോട്ടോര്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് കേരള മോട്ടോര്‍ സംരക്ഷണ സമിതി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് ഗതാഗതമന്ത്രി ചര്‍ച്ച നടത്തുകയും, ജൂണ്‍ 26ന് വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പും നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ സാവകാശം നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്നും മോട്ടോര്‍ സംരക്ഷണ സമിതി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക