മെല്‍ബണ്‍: ഹൈറേഞ്ചിന്റെ കവാടമായ കരിങ്കുന്നത്തുനിന്നും മെല്‍ബണിലെ വിവിധ സ്ഥലങ്ങളില്‍ കുടിയേറി താമസിക്കുന്ന കരിങ്കുന്നംകാരുടെ അഞ്ചാമത് സംഗമം 'കരിങ്കുന്നം എന്റെ ഗ്രാമം' റജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 22, 23, 24 തീയതികളില്‍ വിക്ടോറിയയിലെ പോര്‍ട്ട് ലാന്‍ഡ്‌ബെയില്‍ ആണ് സംഗമം.
സൗഹൃദങ്ങള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്കാന്‍ കഴിയുന്ന ഈ വര്‍ഷത്തെ സംഗമത്തിന്റെ പ്രധാന ആകര്‍ഷണീയത മെല്‍ബണിലെ പ്രശസ്ത ട്രൂപ്പായ റിഥം സൗണ്ട്‌സിന്റെ അമരക്കാരനും കരിംങ്കുന്നം സ്വദേശിയുമായ നൈസണ്‍ ജോണ്‍ അണിയിച്ചൊരുക്കുന്ന സംഗീതസാന്ദ്രമായ ഒരു സായാഹ്നം ആയിരിക്കുമെന്ന് പ്രസിഡന്റ് ബിജിമോന്‍ കാരു പ്ലാക്കല്‍ അറിയിച്ചു.
സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി സതീഷ് നാരായണന്‍ ആവശ്യപെട്ടു.
കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി കരിങ്കുന്നത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ തുടര്‍ന്നും നല്‍കുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിന് ഇത്തവണയും എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായി ട്രഷറര്‍ ജോമി നടുപറമ്പില്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: റോണി പച്ചിക്കര