Image

സി.ഐ നവാസിന്റെ തിരോധാനം ; മേലുദ്യോഗസ്ഥനെ ചോദ്യം ചെയ്‌തു

Published on 14 June, 2019
സി.ഐ നവാസിന്റെ തിരോധാനം ; മേലുദ്യോഗസ്ഥനെ ചോദ്യം ചെയ്‌തു


കൊച്ചി: സി.ഐ നവാസിന്റെ തിരോധാനത്തില്‍ കൊച്ചി അസിസ്റ്റന്റ്‌ കമ്മിഷണര്‍ സുരേഷ്‌ കുമാറിനെ ഡി.സി.പി പൂങ്കുഴലി ചോദ്യംചെയ്‌തു. നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട്‌ കൊച്ചി എ.സി.പി ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ക്ക്‌ പങ്കുണ്ടെന്ന നവാസിന്റെ ഭാര്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ ചോദ്യം ചെയ്യല്‍.

ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ നവാസിനു മേല്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ എ.സി.പിയോട്‌ ചോദിച്ചതായാണ്‌ അറിയുന്നത്‌. വയര്‍ലെസിലൂടെ നവാസിനെ ശകാരിച്ചത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചോദിച്ചതായി സൂചനയുണ്ട്‌. ചോദ്യംചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു.

അതേസമയം അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന്‌ ചോദ്യംചെയ്യലിനു ശേഷം എ.സി.പി സുരേഷ്‌ കുമാര്‍ പ്രതികരിച്ചു.

അതിനിടെ, സി.ഐ നവാസ്‌ അവസാനമായി അയച്ച വാട്‌സാപ്പ്‌ സന്ദേശം പുറത്തുവന്നു. ഒരു യാത്ര പോകുകയാണെന്നാണ്‌ അദ്ദേഹം ബന്ധുവിനയച്ച വാട്‌സപ്പ്‌ സന്ദേശത്തില്‍ പറയുന്നത്‌. ഭാര്യയ്‌ക്ക്‌ സുഖമില്ല. അതിനാല്‍ അമ്മയെ തന്റെ ക്വാര്‍ട്ടേഴ്‌സിലേയ്‌ക്ക്‌ വിടണമെന്നും സന്ദേശത്തിലുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക