Image

രാഹുല്‍ ഗാന്ധി ഒരാഴ്‌ചത്തെ ലണ്ടന്‍ സന്ദര്‍ശനത്തില്‍

Published on 14 June, 2019
രാഹുല്‍ ഗാന്ധി ഒരാഴ്‌ചത്തെ ലണ്ടന്‍ സന്ദര്‍ശനത്തില്‍


കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലണ്ടന്‍ യാത്രയിലാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്‌. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ പിന്‍വാങ്ങുന്നുവെന്ന പ്രചരണങ്ങളെ കോണ്‍ഗ്രസ്സ്‌ വക്താവ്‌ രണ്‍ദീപ്‌ സുര്‍ജെവാല നേരത്തെ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ രാഹുലിന്റെ യാത്ര. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ രാഹുല്‍ ലണ്ടനിലേക്ക്‌ യാത്ര തിരിച്ചതെന്നാണ്‌ വിവരം.

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ നേതാവ്‌ നവ്‌ജ്യോത്‌ സിങ്‌ സിദ്ദുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമാണ്‌ രാഹുലിന്റെ യാത്ര. ജൂണ്‍ 17നു രാഹുല്‍ തിരിച്ചുവരുമെന്നാണ്‌ പ്രതീക്ഷ. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ രാഹുല്‍ പങ്കെടുക്കും. മുന്‍കാലങ്ങളിലെ രാഹുലിന്റെ ഇത്തരം യാത്രകള്‍ വിവാദങ്ങള്‍ക്ക്‌ വഴിയൊരുക്കിയിട്ടുണ്ട്‌.

എന്തിനു വേണ്ടിയാണ്‌ ഈ സന്ദര്‍ശനമെന്ന്‌ വ്യക്തമായിട്ടില്ല. രാഹുലിന്റെ ദുരൂഹമായ വിദേശയാത്രകള്‍ ബിജെപി രാഷ്ട്രീയ വിവാദമാക്കാനും ശ്രദ്ധിച്ചിട്ടുണ്ട്‌.

മോഡി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുമ്‌ബോള്‍ രാഹുല്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ വിദേശയാത്രകള്‍ നടത്തുന്നുവെന്ന്‌ അമിത്‌ ഷാ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്കിടെ പരിഹസിക്കുകയുണ്ടായി. മോഡി നിരന്തരമായ വിദേശയാത്രകള്‍ നടത്തുന്നതു സംബന്ധിച്ച പഴികളെ ബിജെപി നേരിട്ടത്‌ രാഹുലിന്റെ എന്തിനെന്ന്‌ ആര്‍ക്കും വ്യക്തതയില്ലാത്ത യാത്രകളെ ചൂണ്ടിക്കാട്ടിയായിരുന്നു.

രാഹുല്‍ ഗാന്ധിയെ കാണാനായി ഡല്‍ഹിയിലെത്തിയ ചില നേതാക്കള്‍ക്ക്‌ നിരാശരായി മടങ്ങേണ്ടി വന്നിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും ഇക്കൂട്ടത്തില്‍ പെടുന്നു. നാല്‌ ദിവസത്തോളമാണ്‌ രാഹുലിനെ കാണാന്‍ ഇദ്ദേഹം തലസ്ഥാനത്ത്‌ തങ്ങിയത്‌.

ഇത്തരം ബഹളങ്ങളില്‍ നിന്ന്‌ ഒരി തല്‍ക്കാലശാന്തി അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ്‌ രാഹുലുമായി അടുത്ത ചില വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക