Image

ഡല്‍ഹി മെട്രോയിലെ സൗജന്യ യാത്രക്കെതിരെ ഇ.ശ്രീധരന്‍ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു

Published on 14 June, 2019
ഡല്‍ഹി മെട്രോയിലെ സൗജന്യ യാത്രക്കെതിരെ ഇ.ശ്രീധരന്‍ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു


ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ വനിതകള്‍ക്ക്‌ സൗജന്യ യാത്ര അനുവദിക്കാനുള്ള അരവിന്ദ്‌ കെജ്‌?രിവാള്‍ സര്‍ക്കാറിന്‍െറ തീരുമാനത്തിനെതിരെ മെട്രോമാന്‍ ഇ.ശീധരന്‍ രംഗത്ത്‌. ഇതുമായി ബന്ധപ്പെട്ട്‌ ഇ.ശ്രീധരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ കത്തയച്ചു. മെട്രോയില്‍ സ്‌ത്രീകള്‍ക്ക്‌ സൗജന്യ യാത്ര അനുവദിക്കുകയാണെങ്കില്‍ അതിന്‍െറ ചെലവ്‌ ഡല്‍ഹി സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹി സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ തുല്യ പങ്കാളിത്തമാണുള്ളത്‌. ഒരു വിഭാഗത്തിന്‌ മെട്രോയില്‍ സൗജന്യ യാത്ര അനുവദിച്ചുള്ള ഡല്‍ഹി സര്‍ക്കാറിന്‍െറ ഏകപക്ഷീയമായ തീരുമാനം ഡി.എം.ആര്‍.സിക്ക്‌ വലിയ ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്‌.

മെട്രോയുടെ ആദ്യത്തെ ഘട്ടം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ത്തന്നെ ഒരു വിധത്തിലുള്ള സൗജന്യ യാത്രയും അനുവദിക്കാന്‍ പാടില്ലെന്ന്‌ നിശ്‌ചയിച്ചിരുന്നതാണ്‌. മെട്രോ സേവനം സാധാരണക്കാര്‍ക്ക്‌ ലഭ്യമാക്കുന്നതിനും ഡി.എം.ആര്‍.സിയുടെ വായ്‌പ തിരിച്ചടക്കുന്നതിനുമുള്ള തുക കണ്ടെത്തുന്നതിനും ഇത്‌ ആവശ്യമാണെന്നും ഇ.ശ്രീധരന്‍ കത്തില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക