ഇര്‍വിങ്ങ് (ഡാളസ്): പ്രസിദ്ധ ബോളിവുഡ് സിനിമാ
താരം ടോം ആര്ട്ടറിന്റെ ഉറുദു നാടകമായ 'മൗലാനാ ആസാദ് ' ജൂലായ് 9 ശനിയാഴ്ച
വൈകീട്ട് 6മണിക്ക് ഇര്‍വിങ്ങ് ആര്‍ട്ട് സെന്ററില്‍ അരങ്ങേറുന്നു.
പതിനഞ്ചോളം നാടകങ്ങളുടെ രചയിതാവും, സംവിധായകനുമായ ഡോ.എം. സയ്യദ് ആലമാണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജീവിതവും, ഗാന്ധിജി, നെഹ്റു, പട്ടേല്‍ ,
ജിന്ന എന്നിവരെ കുറിച്ചുള്ള മൗലാനാ ആസാദിന്റെ കാഴ്ച്ചപ്പാടുകളും ആണ് ഈ
നാടകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
നോര്‍ത്ത് അമേരിക്കന്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ മുസ്ലീംസ് (നാസിം) എന്ന സംഘടനയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍
972 252 2787 എന്ന ഫോണ്‍ നമ്പറുമായോ
www.irvingartscenter.comഎന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.