ഇസ്ലാമാബാദ്: ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാന്‍ ഇന്ത്യയോട് ഇരക്കില്ലെന്നു പാക്കിസ്ഥാന്. ഞായറാഴ്ച മാഞ്ചസ്റ്ററിലെ ലോകകപ്പ് വേദിയില്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടാനൊരുങ്ങവെയാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
മാന്യമായ രീതിയില്‍ മാത്രമേ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം തുടരാന്‍ പാക്കിസ്ഥാന് ആഗ്രഹിക്കുന്നുള്ളുവെന്ന് പിസിബി അധ്യക്ഷന്‍ എഹ്സാന്‍ മാനി പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്നതിനുവേണ്ടി ഇന്ത്യയോടു യാചിക്കില്ലെന്നും മാനി വ്യക്തമാക്കി. നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി വനിതാ ചാന്പ്യന്ഷിപ്പില് പാക്കിസ്ഥാന് ടീം പങ്കെടുക്കുമെന്നും മാനി അറിയിച്ചു.
2013 ജനുവരിക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പരന്പര കളിച്ചിട്ടില്ല. എന്നാല്‍ മറ്റു ടൂര്ണമെന്റകളിലായി ഇരു രാജ്യങ്ങളും നിരവധി തവണ ഏറ്റുമുട്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല