എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു കാര്‍ത്തിക. 1985 ല്‍ സിനിമയിലെത്തിയ കാര്‍ത്തി 1889 ല്‍ തന്നെ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. കേവലം നാല് വര്‍ഷത്തെ അഭിനയം കൊണ്ട് തന്നെ ഇക്കാലമത്രയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളായിരുന്നു നടിയ്ക്ക് ലഭിച്ചിരുന്നത്. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച കാര്‍ത്തികയുടെ മകന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.
സാധാരണക്കാരിയായി സന്തുഷ്ട്ടമായ കുടുംബജീവിതം നയിക്കുന്ന നടിയുടെയുടെ മകന്റെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ മാസം. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്. ഡോക്ടര്‍ സുനില്‍ കുമാറാണ് കാര്‍ത്തികയുടെ ഭര്‍ത്താവ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
1985 ഒടുവില്‍ ബാലചന്ദ്രമേനോന്‍ ഒരുക്കിയ മണിച്ചെപ്പുതുറന്നപ്പോള്‍ എന്ന സിനിമയിലൂടെ നായികയായി എത്തി. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച താരജോഡി കാര്‍ത്തികയായിരുന്നു.
മോഹന്‍ലാല്‍ കാര്‍ത്തിക ജോഡികള്‍ മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. മമ്മൂട്ടി,കമലഹാസന്‍ എന്നീ സൂപ്പര്‍ നായകന്‍മാരുടെ മകളായി അഭിനയിച്ചിട്ടുണ്ട് കാര്‍ത്തിക. തമിഴ് ചിത്രമായ നായകന്‍ എന്ന ചിത്രത്തില്‍ കമലഹാസന്റെ ഒപ്പവും അഭിനയിച്ചു.