Image

ആക്ഷന്‍ ലുക്കില്‍ ജോജുവും നൈലയും ചെമ്പനും !!! ; പൊറിഞ്ചു മറിയം ജോസിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍

Published on 14 June, 2019
ആക്ഷന്‍ ലുക്കില്‍ ജോജുവും നൈലയും ചെമ്പനും !!! ; പൊറിഞ്ചു മറിയം ജോസിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍
ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ മരണമാസ്സ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് ചിത്രത്തിലെത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകന്‍ ആയി എത്തുന്ന ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്. ചാന്ദ്‌വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക