Image

ഷാങ്‌ഹായ്‌ ഉച്ചകോടിയില്‍ പാകിസ്‌താനെതിരെ മോഡി

Published on 14 June, 2019
ഷാങ്‌ഹായ്‌ ഉച്ചകോടിയില്‍ പാകിസ്‌താനെതിരെ മോഡി


ന്യുഡല്‍ഹി: കിര്‍ഗിസ്‌താനിലെ ബിഷകെകില്‍ നടക്കുന്ന ഷാങ്‌ഹായ്‌ സഹകരണ സംഘടനയുടെ (എസ്‌.സി.ഒ)ഉച്ചകോടിയില്‍ പാകിസ്‌താനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. 

ഭീകരതയുടെ അപകടങ്ങളെ ചെറുത്തുതോല്‍പ്പിക്കണം. അതിനായി മനുഷ്യത്വപരമായ എല്ലാ ശക്തികളും ഒരുമിച്ച്‌ മുന്നോട്ടുവരണമെന്ന്‌ മോഡി ആവശ്യപ്പെട്ടു. ഭീകരത്‌ക്ക്‌ പ്രോത്സാഹനവും പിന്തുണയും സാമ്‌ബത്തികവും നല്‍കുന്ന രാജ്യങ്ങളുണ്ട്‌. അവര്‍ അതിന്‌ കണക്കുപറയേണ്ടിവരും. അത്തരക്കാരെ ഒറ്റപ്പെടുത്തണം. ഭീകരതയുടെ ഭീഷണി ചര്‍ച്ച ചെയ്യാന്‍ ആഗോള സമ്മേളനം വിളിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.

ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ സെന്റ്‌ ആന്റണീസ്‌ പള്ളിയില്‍ സന്ദര്‍ശനം നടത്തിയെന്നും നിരപരാധികളെ കൊന്നെടുക്കിയ ഭീകരതയുടെ വൃത്തികെട്ട മൃഖം തനിക്ക്‌ അവിടെ കാണാന്‍ കഴിഞ്ഞുവെന്നും മോഡി പറഞ്ഞു. 

ഭീകരതയില്ലാത്ത സമൂഹത്തിനു വേണ്ടിയാണ്‌ ഇന്ത്യ നിലകൊള്ളുന്നത്‌. രാജ്യങ്ങള്‍ അവരുടെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്ന്‌ പുറത്തുകടന്ന്‌ ഭീകരതയ്‌ക്കെതിരെ ഒരുമിച്ച്‌ നില്‍ക്കണമെന്നും പാകിസ്‌താന്‍ കൂടി ഉള്‍പ്പെട്ട ഉച്ചകോടിയില്‍ മോഡി പറഞ്ഞു.

ഭീകരതയ്‌ക്കെതിരെ എസ്‌.സി.ഒ അംഗ രാഷ്ട്രങ്ങള്‍ എസ്‌.സി.ഒ മേഖല ഭീകര വിരുദ്ധ സംവിധാനത്തിനു കീഴില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കണം. രണ്ടു ദിവസം നീളുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ്‌ മോഡി കിര്‍ഗിസ്‌താനില്‍ എത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക