Image

23,000 പേരില്‍ നിന്ന്‌ 1500 കോടി തട്ടിയെടുത്ത ആള്‍ ദുബായിലേക്ക്‌ കടന്നു

Published on 14 June, 2019
23,000 പേരില്‍ നിന്ന്‌ 1500 കോടി തട്ടിയെടുത്ത ആള്‍ ദുബായിലേക്ക്‌ കടന്നു



നിക്ഷേപകരില്‍ നിന്ന്‌ കോടിക്കണക്കിന്‌ രൂപ തട്ടിയെടുത്ത `ഐ മോണിറ്ററി അഡൈ്വസറി 'ധ ഐ എം എപ എന്ന സ്ഥാപനത്തിന്റെ തലവന്‍ ഇന്ത്യയില്‍ നിന്ന്‌ കടന്നു. 

ബംഗളുരു ആസ്ഥാനമായി നിക്ഷേപം സ്വീകരിച്ചു വന്ന ഇയാള്‍ക്കെതിരെ ഇതിനകം 23,000- ത്തിലധികം പേരാണ്‌ പരാതികളുമായി പൊലീസിനെ സമീപിച്ചരിക്കുന്നത്‌. മൊത്തം 1500 കോടി രൂപയിലധികം ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

എന്നാല്‍ ആദ്യത്തെ പരാതി പൊലീസില്‍ എത്തുന്നതിന്‌ തൊട്ടു തലേദിവസം , ജൂണ്‍ എട്ടിന്‌, മുഹമ്മദ്‌ മന്‍സൂര്‍ ഖാന്‍ എന്ന തട്ടിപ്പ്‌ വീരന്‍ രാജ്യം വിട്ടതായി പൊലീസ്‌ പറഞ്ഞു. ഇയാള്‍ക്കെതിരെ ബംഗളുരു പൊലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.

കമ്പനിയുടെ നിസാമുദിന്‍ അസിമുദ്ദിന്‍ എന്ന ഡയറക്ടറെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇയാളുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും മന്‍സൂര്‍ ഖാന്റെ പേരിലുള്ള റേഞ്ച്‌ റോവര്‍, ജാഗ്വര്‍ എന്നീ കാറുകള്‍ പൊലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌.

 ജൂണ്‍ ഒമ്പതിന്‌ മുഹമ്മദ്‌ ഖാലിദ്‌ അഹമ്മദ്‌ എന്നയാളാണ്‌ ആദ്യമായി പൊലീസില്‍ പരാതി നല്‍കിയത്‌. 4.8 കോടി രൂപയാണ്‌ ഇയാള്‍ക്ക്‌ നഷ്ടമായത്‌.
ഖാന്‍ ദുബായിലേക്ക്‌ കടന്നതായി പൊലീസ്‌ വ്യക്തമാക്കി. കുടുംബത്തെ ഇയാള്‍ നേരത്തെ ദുബായിലേക്ക്‌ അയച്ചിരുന്നു. ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ ഇയാള്‍ തുടര്‍ച്ചയായി യാത്ര നടത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ യു എ ഇ യിലേക്ക്‌ മാത്രം ഒന്‍പത്‌ തവണ പോയിട്ടുണ്ട്‌.

അതിനിടെ ഐ എം എ ഗ്രൂപ്പില്‍ എട്ടു ലക്ഷം രൂപ നിക്ഷേപിച്ച അബ്ദുല്‍ പാഷ എന്ന വ്യക്തി ഹൃദയസ്‌തംഭനത്തെ തുടര്‍ന്ന്‌ മരിച്ചു. മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ പണമാണ്‌ അദ്ദേഹത്തിന്‌ നഷ്ടമായത്‌. 

കേസ്‌ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇയാളുടെ ഓഫീസ്‌ സീല്‍ ചെയ്‌തു. ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക