Image

ഇനി മോഹന്‍ലാലിനൊപ്പമെങ്കില്‍ അതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കണം; മമ്മൂട്ടി

കല Published on 14 June, 2019
ഇനി മോഹന്‍ലാലിനൊപ്പമെങ്കില്‍ അതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കണം; മമ്മൂട്ടി

മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ താത്പര്യമെന്ന ആഗ്രഹം വെളിപ്പെടുത്തി മമ്മൂട്ടി. സ്വാകര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മമ്മൂട്ടി തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയത്. മോഹന്‍ലാലിനൊപ്പം വീണ്ടും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. ഹരികൃഷ്ണന്‍സ് ചെയ്തിട്ട് എത്രയോ കാലമായിരിക്കുന്നു. പിന്നീട് ട്വെന്‍റി ട്വെന്‍റിയില്‍ ഒരുമിച്ചു. ഇനിയൊരു സിനിമ ലാലുമൊന്നിച്ച് ചെയ്യുന്നുവെങ്കില്‍ അതൊരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കണം. ബോളിവുഡ് താരം ഷാരൂഖിനൊപ്പവും അഭിനയിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക