Image

സച്ചിന്‍, രേഖ, അനു അഗ എന്നിവരുടെ രാജ്യസഭാംഗം: സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

Published on 27 April, 2012
സച്ചിന്‍, രേഖ, അനു അഗ എന്നിവരുടെ രാജ്യസഭാംഗം: സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ട ക്രിക്കറ്റ്‌ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നടി രേഖ, വ്യവസായി അനു അഗ എന്നിവരെ രാജ്യസഭാംഗങ്ങളായി നാമനിര്‍ദേശം ചെയ്‌ത്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ആഭ്യന്തരമന്ത്രാലയമാണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. ഭരണഘടനയുടെ എണ്‍പതാം വകുപ്പനുസരിച്ച്‌ പ്രത്യേക മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക്‌ നാമനിര്‍ദേശം ചെയ്യാന്‍ സര്‍ക്കാരിന്‌ പ്രത്യേക അധികാരമുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശ മാനിച്ച്‌ രാഷ്‌ട്രപതി പ്രതിഭാപാട്ടീല്‍ ഇന്നലെയാണ്‌ ഇവരുടെ നാമനിര്‍ദേശം അംഗീകരിച്ചിരുന്നു.

ഇതിനിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രാജ്യസഭാംഗത്വം രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്ന്‌ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ്‌ താക്കറേ. സച്ചിന്റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ്‌ രാജ്യസഭാ നാമനിര്‍ദേശമെന്നും മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേ രാജ്‌ താക്കറേ ചൂണ്‌ടിക്കാട്ടി. കേന്ദ്രത്തിന്റെ ശിപാര്‍ശപ്രകാരമാണ്‌ രാഷ്ട്രപതി സച്ചിന്റെ പേര്‌ നിര്‍ദേശിച്ചത്‌. ഇതില്‍ രാഷ്‌ട്രീയം കാണേണ്‌ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക