Image

പ്രകാശ് തമ്പി അറുപത് കിലോ സ്വര്‍ണം കടത്തിയെന്ന് ഡി ആര്‍ ഐ

Published on 13 June, 2019
പ്രകാശ് തമ്പി അറുപത് കിലോ സ്വര്‍ണം കടത്തിയെന്ന് ഡി ആര്‍ ഐ


കൊച്ചി: ബാലഭാസ്‌കറിന്റെ സഹായി പ്രകാശ് തമ്പി അറുപതു കിലോ സ്വര്‍ണം കള്ളക്കടത്തു നടത്തിയെന്ന് ഡി ആര്‍ ഐ. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. ആറുതവണ പ്രകാശ് തമ്പി ദുബായില്‍ പോയിട്ടുണ്ട്. ഓരോ തവണയും പത്തുകിലോ സ്വര്‍ണം വീതം കൊണ്ടുവന്നിട്ടുമുണ്ട്. കള്ളക്കടത്തു സ്വര്‍ണം വാങ്ങിയ ജൂവലറി ഉടമ ഒളിവിലാണെന്നും ഡി ആര്‍ ഐ വ്യക്തമാക്കി.

കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയിരുന്ന ജൂവലറിയുടമയും അനന്തരവനും ഒളിവിലാണെന്നും ഡി ആര്‍ ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂവലറിയുടമ 36 കിലോ കള്ളക്കടത്തു സ്വര്‍ണം വാങ്ങിയതായി ഇവിടുത്തെ ജീവനക്കാരന്‍ ഡി ആര്‍ ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ കള്ളക്കടത്തു സംഘത്തെ ഏകോപിപ്പിച്ചിരുന്ന വിഷ്ണു സോമസുന്ദരത്തിന് ജാമ്യം നല്‍കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പതിനേഴാം തിയതി അന്വേഷണസംഘത്തിനു മുന്നില്‍ കീഴടങ്ങാനും വിഷ്ണുവിന് കോടതി നിര്‍ദേശം നല്‍കി.

Join WhatsApp News
josecheripuram 2019-06-13 16:53:23
I always suspected when a program was sponsored,the sponsor says he was at loss,then why he brings them again?.he say it's because of love to our culture.Every one who bring  any one here has an agenda,It may be culture,It my be religion,or politics.Who Knows?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക