Image

ഇന്‍സ്‌പെക്ടറുടെ തിരോധാനം: കാരണം ജോലിഭാരവും പൊലീസിലെ തമ്മിലടിയുമെന്ന് സംശയം

Published on 13 June, 2019
ഇന്‍സ്‌പെക്ടറുടെ തിരോധാനം: കാരണം ജോലിഭാരവും പൊലീസിലെ തമ്മിലടിയുമെന്ന് സംശയം

കൊച്ചി : എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വി.എസ്.നവാസിന്റെ തിരോധാനത്തിനു കാരണമായത് പൊലീസിലെ തമ്മിലടിയും ജോലിസമ്മര്‍ദവുമെന്നു സൂചന. എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.നവാസിനെ പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.

ഔദ്യോഗിക വാഹനവും വയര്‍ലെസ് സെറ്റും പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച ശേഷമാണ് സിഐ വ്യാഴാഴ്ച പുലര്‍ച്ചെ മടങ്ങിയത്. യാത്രപോകുന്നെന്ന് ഭാര്യയെ അറിയിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങിയ നവാസിനെ മൊബൈല്‍ഫോണിലും ലഭിക്കുന്നില്ല. അസിസ്റ്റന്റ് കമ്മിഷണറുമായി ഫോണില്‍ വാക്കേറ്റമുണ്ടായതിന് തുടര്‍ച്ചയായാണ് നവാസിനെ കാണാതായതെന്ന് ഭാര്യ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

കുത്തിയതോട് സ്വദേശിയായ നവാസിനെ കാണാതായത് സംബന്ധിച്ച് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം തുടങ്ങി. അസിസ്റ്റന്റ് കമ്മിഷണറുമായുണ്ടായ വാഗ്വാദത്തെ തുടര്‍ന്നാണ് ഇദ്ദേഹം ഔദ്യോഗിക സിംകാര്‍ഡും വയര്‍ലസും തിരിച്ചല്‍പിച്ച് പോയതെങ്കിലും ഏതാനും മാസങ്ങളായി നവാസ് ജോലിയില്‍ നേരിടുന്ന കടുത്ത സമ്മര്‍ദവും മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചെന്നാണ് കരുതുന്നത്.

Join WhatsApp News
josecheripuram 2019-06-13 17:13:27
To be a responsible person, it takes lots of guts.A police officer is always is at risk.Any thing happening is his responsibility/in Kerala what politician do,police is bound to accept.He may have got pissed off?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക