Image

യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്

Published on 13 June, 2019
യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: നേഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് െ്രെകംബ്രാഞ്ച്. ഒന്നാം പ്രതിയും സംഘടനയുടെ ദേശീയ അധ്യക്ഷനുമായ ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നും വിശ്വാസ വഞ്ചന കാട്ടിയെന്നും െ്രെകംബ്രാഞ്ച് എഫ്.ഐ.ആര്‍.

യു.എന്‍.എ നേതൃത്വം മൂന്നര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ആരോപണത്തില്‍ െ്രെകംബ്രാഞ്ച് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സംഘടയുടെ അക്കൗണ്ടില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്നാണ് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട്. 

വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തുക കൈമാറിയെന്ന് വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്തി. ഇത് വ്യക്തികള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു. വ്യാജരേഖ സംഘടനയില്‍ ഹാജരാക്കി വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. 

മൂന്നരക്കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. യു.എന്‍.എ ദേശീയ പ്രസഡിന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ജാസ്മിന്‍ ഷായുടെ െ്രെഡവര്‍ നിധിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക