Image

അന്ത്യശാസനവുമായി കെ.സുധാകരന്‍; നസീര്‍ ആക്രമണത്തില്‍ നിയമം കയ്യിലെടുക്കാനും മടിക്കില്ല

Published on 13 June, 2019
അന്ത്യശാസനവുമായി കെ.സുധാകരന്‍; നസീര്‍ ആക്രമണത്തില്‍ നിയമം കയ്യിലെടുക്കാനും മടിക്കില്ല


കണ്ണൂര്‍ : സിപിഎം വിമതന്‍ സിഒടി നസീര്‍ വധശ്രമക്കേസില്‍ പോലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെ.സുധാകരന്‍ എം.പി രംഗത്ത്. നസീര്‍ ആക്രമണക്കേസില്‍ പോലീസിന് അന്ത്യശാസനം നല്‍കുകയാണെന്നും നസീറിന് എതിരായ ആക്രമണത്തില്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമം കയ്യിലെടുക്കാന്‍ മടിക്കിലെന്നും സുധാകരന്‍ പറഞ്ഞു. 
കൂടുതല്‍ വീഡിയോ പുറത്ത് വന്നിട്ടും പ്രതികളെ മുഴുവന്‍ പിടികൂടിയിട്ടില്ല. ആരാണോ ആക്രമണത്തിന് നിര്‍ദേശം നല്‍കിയത് അവരിലേയ്ക്ക് അന്വേഷണം എത്തിയില്ല. സിപിഎമ്മും പോലീസും ഈ സമരം അവസാനത്തേതാണെന്ന് കരുതേണ്ട. നിയമം നടപ്പാക്കുന്നില്ലെങ്കില്‍ നിയമം പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് തയ്യാറാകണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക