Image

സെമിത്തേരി തർക്കം: 33 ദിവസത്തിന് ശേഷം അന്നമ്മയുടെ മൃതദേഹം സംസ്‌ക്കരിച്ചു

Published on 13 June, 2019
സെമിത്തേരി തർക്കം: 33 ദിവസത്തിന് ശേഷം അന്നമ്മയുടെ മൃതദേഹം സംസ്‌ക്കരിച്ചു
ശാസ്താംകോട്ട: സെമിത്തേരിയിൽ സംസ്‌കാരം നടത്തുന്നതുമായി  ബന്ധപ്പെട്ട തർക്കത്തിന് പരിഹാരമായതോടെ മോർച്ചറിയിൽനിന്ന്‌ അന്നമ്മയുടെ മൃതദേഹത്തിന്‌ മോചനമായി. സംസ്‌കാരം നടത്താനാകാതെ 33 ദിവസമാണ്‌ കുന്നത്തൂർ തുരുത്തിക്കര കാളിശ്ശേരി മേലേതിൽ വീട്ടിൽ പത്രോസിന്റെ ഭാര്യ അന്നമ്മ(75)യുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചത്‌. സംഘർഷമൊഴിവാക്കാൻ പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം 

കുന്നത്തൂർ കൊല്ലാറയിലെ സെമിത്തേരിയിൽ മൃതദേഹം മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനാണ്‌ ഇതോടെ പരിഹാരമായത്‌. സ്റ്റേഷൻജറുസലേം മാർത്തോമ്മ പള്ളി ഇടവകാംഗമായിരുന്നു അന്നമ്മ. കളക്ടറുടെ നിർദേശം പ്രകാരമാണ്‌ സംസ്‌കാരം നടത്തിയത്‌. മണ്ണിൽ കുഴിയെടുത്ത്‌ കോൺക്രീറ്റ് അറകൾ നിർമിച്ചാണ് പരിഹാരം കണ്ടത് . പിഡബ്ല്യൂഡി എഞ്ചിനീയറുടെ സാന്നിധ്യത്തിലാണ് മൃദ്ദേഹം സംസ്കരിക്കാനുള്ള കല്ലറ നർമിച്ചത് . എട്ടടി നീളവും മൂന്നടി വീതിയും എട്ടടി ആഴവും ഉള്ള കല്ലറയാണ് നർമിച്ചത് .കല്ലറയുടെ നിർമാണം പൂർത്തിയായതോടെ ഇന്ന്‌ തന്നെ സംസ്‌കാരം നടത്തുകയായിരുന്നു. 

കുന്നത്തൂർ കൊല്ലാറയിലെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ല എന്ന ഒരു വിഭാഗം ആളുകളുടെ എതിർപ്പിനെ തുടർന്നാണ് സംസ്‌കാരം ഇത്രയധികം വൈകിയത് .സെമിത്തേരിയുടെ സമീപ പ്രദേശത്തെ ഒരു വിഭാഗം ജനങ്ങളാണ് കുടിവെള്ളം മലിനമാകും എന്നത്‌ ചൂണ്ടിക്കാട്ടി സംസ്‌കാരം നടത്തരുതെന്ന്‌ ആവശ്യപ്പെട്ടത്‌. 

തർക്കം പരിഹരിക്കുന്നതിനു വേണ്ടി  കുന്നത്തൂർ പഞ്ചായത്ത് ഓഫീസിലും കുന്നത്തൂർ താലൂക്ക് ഓഫീസിലും  നടത്തിയ സർവ്വകക്ഷി യോഗത്തിൽ തീരുമാനമാകാതെ വന്നതോടെ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തുകയായിരുന്നു. 

Join WhatsApp News
josecheripuram 2019-06-13 18:34:36
Every thing in this earth is recycled,what you think about the waste your poop       , your urine,It's all coming back&you use it again.You live here& die where you  go?No where your body  dissolve in to the earth. And form in to some thing else.So even we die we are still here in some other forms. 
josecheripuram 2019-06-13 19:39:52
I being a christian is ashamed,Why we don't berry in our own land/or cremate,Instead of going through all this religious Proceedeeders.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക