Image

കാൻസർ ഇല്ലാതെ കീമോ എടുക്കേണ്ടിവന്നത്‌ നിർഭാഗ്യകരം; രജനിക്ക്‌ എല്ലാ സഹായവും നൽകും: മുഖ്യമന്ത്രി

Published on 13 June, 2019
കാൻസർ ഇല്ലാതെ കീമോ എടുക്കേണ്ടിവന്നത്‌ നിർഭാഗ്യകരം; രജനിക്ക്‌ എല്ലാ സഹായവും നൽകും: മുഖ്യമന്ത്രി
തിരുവനന്തപുരം: കാൻസർ രോഗമില്ലാതെ കീമോ ചികിത്സക്ക്‌ വിധേയമാകേണ്ടിവന്ന സംഭവം നിർഭാഗ്യകരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കീമോക്ക്‌ വിധേയയാകേണ്ടിവന്ന മവേലിക്കര കുടശനാട്‌ സ്വദേശി രജനിക്ക്‌ എല്ലാ സഹായവും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്‌. തുടർചികിത്സയും സർക്കാർ ഏറ്റെടുക്കും. 

ചികിത്സ നടത്തുന്നതിൽ ഡോക്‌ടർ അനാവശ്യ തിടുക്കം കാണിച്ചു. ആശുപത്രിയിൽനിന്നും റിപ്പോർട്ടുകൾ പൂർണമായും ബോധ്യപ്പെട്ട ശേഷമേ ചികിത്സനടത്താവു.സംഭവത്തേകുറിച്ച്‌ ചീഫ്‌ സെക്രട്ടറിയോട്‌ റിപ്പോർട്ട്‌ തേടിയിട്ടുണ്ട്‌. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കും . മുഖ്യമന്ത്രി  പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക