Image

സീറ്റ് വർധന സർക്കാർ മെഡിക്കൽ കോളജുകൾക്കു മാത്രം

Published on 13 June, 2019
സീറ്റ് വർധന സർക്കാർ മെഡിക്കൽ കോളജുകൾക്കു മാത്രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പ​​ത്ത് ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​യി മെ​​​ഡി​​​ക്ക​​​ൽ സീ​​​റ്റ് വ​​​ർ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ അ​​​നു​​​മ​​​തി പി​​​ൻ​​​വ​​​ലി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വാ​​​ണു വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ഇ​​​ന്ന​​​ലെ പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​മേ സീ​​​റ്റ് വ​​​ർ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ളൂ​​വെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്. 

ന്യൂ​​​ന​​​പ​​​ക്ഷ​​​പ​​​ദ​​​വി​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി മ​​​റ്റു സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു മാ​​​ത്രം സീ​​​റ്റ് വ​​​ർ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​യി​​​രു​​​ന്നു ആ​​​ദ്യം സ​​​ർ​​​ക്കാ​​​ർ ഇ​​​റ​​​ക്കി​​​യ​​​ത്. ഇ​​​ത് ഏ​​​റെ വി​​​വാ​​​ദ​​​മാ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​ര​​​മാ​​​വ​​​ധി 25 സീ​​​റ്റ് വ​​​രെ വ​​​ർ​​​ധ​​​ന​​​യ്ക്കാ​​​യാ​​​യി​​​രു​​​ന്നു മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച​​​ത്. 

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ചൊ​​​വ്വാ​​​ഴ്ചയും ഇ​​​ന്ന​​​ലെ​​​യു​​​മാ​​​യി 22 സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​ത്. മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ​​​യും ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടേ​​​യും അം​​​ഗീ​​​കാ​​​രം ഇ​​​ല്ലാ​​​ത്ത ര​​​ണ്ടു കോ​​​ള​​​ജു​​​ക​​​ൾ വ​​​രെ ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക