Image

മാര്‍ ബസേലിയോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ യു.എ.ഇ രാഷ്ട്രപിതാവിന്റെ ഖബര്‍ സന്ദര്‍ശിച്ചു

Published on 27 April, 2012
മാര്‍ ബസേലിയോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ യു.എ.ഇ രാഷ്ട്രപിതാവിന്റെ ഖബര്‍ സന്ദര്‍ശിച്ചു
അബൂദാബി: യു.എ.ഇ രാഷ്ട്രപിതാവ്‌ ശൈഖ്‌ സായിദിന്‍െറ ഖബറിന്‌ മുന്നില്‍ നിശബ്ദനായി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ. സമീപം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസിയോസ്‌, ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ്‌ മാര്‍ ഏലിയാസ്‌, വികാരിമാര്‍ എന്നിവര്‍ക്ക്‌ പുറമെ സ്‌ത്രീകള്‍ ഉള്‍പ്പെടെ െ്രെകസ്‌തവ വിശ്വാസികളുടെ സംഘം.

ഖബറിടത്തില്‍നിന്ന്‌ നിശ്ചിത ഇടവേളകളില്‍ ഒഴികെ പുറത്ത്‌ കേള്‍ക്കുന്ന ഖുര്‍ആന്‍ പാരായണം അല്‍പ സമയം കേള്‍ക്കാതായി. കാതോലിക്കാ ബാവ പ്രാര്‍ഥന തുടങ്ങി; `നാഥാ നിന്‍....'. എല്ലാവരും ഉച്ചത്തില്‍ ഏറ്റുചൊല്ലി. തുടര്‍ന്ന്‌ മസ്‌ജിദിന്‍െറ അകത്തേക്ക്‌ നീങ്ങി. ഒപ്പം, ഓരോ കാര്യവും വിശദീകരിച്ച്‌ പള്ളിയുടെ ചുമതലക്കാരും.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കാതോലിക്കയായി സ്ഥാനമേറ്റ ശേഷം ആദ്യമായി അബൂദബിയിലെത്തിയ ബാവ വ്യാഴാഴ്‌ച രാവിലെ 9.30നാണ്‌ പള്ളിയിലെത്തിയത്‌. ഡയറക്ടര്‍ യൂസുഫ്‌ അല്‍ ഉബൈദിലി ഉള്‍പ്പെടെയുള്ളവര്‍ കാത്തുനിന്നിരുന്നു. പ്രധാന ഓഫിസിലേക്കാണ്‌ ബാവയെ കൊണ്ടുപോയത്‌. അവിടെ ചെറിയ ചര്‍ച്ച. വിഷയം ഇസ്ലാം, െ്രെകസ്‌തവ മതങ്ങളും അവയുടെ പാരമ്പര്യങ്ങളും.

അല്‍പ സമയത്തിന്‌ ശേഷം പള്ളിയുടെ വിവിധ ഭാഗങ്ങള്‍ കാണാനുള്ള യാത്ര തുടങ്ങി. ആദ്യം ലൈബ്രറിയിലാണ്‌ എത്തിയത്‌. ചില അത്യപൂര്‍വ ഗ്രന്ഥങ്ങള്‍ ബാവയും സംഘവും കണ്ടു. ഇസ്ലാമിക വാസ്‌തു ശില്‍പ വിദ്യ ഇന്ത്യയില്‍, ഇന്‍ഡോഇസ്ലാമിക്‌ വാസ്‌തു ശില്‍പ വിദ്യ തുടങ്ങിയവ പ്രത്യേകം പരിശോധിച്ചു. ലൈബ്രറിയിലെ ഗ്രന്ഥ ശേഖരവും സംവിധാനങ്ങളും ബാവയെ ഏറെ ആകര്‍ഷിച്ചു.
പിന്നീട്‌ ശൈഖ്‌ സായിദിന്‍െറ ഖബറിന്‌ മുന്നിലാണ്‌ എത്തിയത്‌. ഇവിടെ എത്തിയപ്പോള്‍, ശൈഖ്‌ സായിദിന്‌ വേണ്ടി പ്രാര്‍ഥിക്കണമെന്ന്‌ ബാവ ആഗ്രഹം പ്രകടിപ്പിച്ചു. ഇത്‌ സ്വീകരിച്ച യൂസുഫ്‌ അല്‍ ഉബൈദിലി ഉടന്‍ സൗകര്യമുണ്ടാക്കി. പ്രാര്‍ഥനക്ക്‌ ശേഷം പള്ളിയുടെ അകത്ത്‌ ഏറ്റവും പ്രധാന ഭാഗത്തേക്കാണ്‌ പോയത്‌. ഇതിനിടയില്‍ പള്ളിയുടെ നിര്‍മാണ മാതൃകയും മറ്റും ഗൈഡ്‌ മുഹമ്മദ്‌ അബ്ദുല്ല അല്‍ ഹാശിമി വിശദീകരിച്ചു.
മാര്‍ ബസേലിയോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ യു.എ.ഇ രാഷ്ട്രപിതാവിന്റെ ഖബര്‍ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക