Image

സുന്ദര്‍ പിച്ച പറയുന്നു; ലോക കപ്പ്‌ ക്രിക്കറ്റ്‌ ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍, കപ്പ്‌ ഇന്ത്യയ്‌ക്ക്‌

Published on 13 June, 2019
 സുന്ദര്‍ പിച്ച പറയുന്നു; ലോക കപ്പ്‌   ക്രിക്കറ്റ്‌ ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍, കപ്പ്‌ ഇന്ത്യയ്‌ക്ക്‌


ഗൂഗിളിന്റെ മേധാവി സുന്ദര്‍ പിച്ചയ്‌ക്ക്‌ ലവലേശം സംശയമില്ല, ലോക കപ്പ്‌ ഫൈനല്‍ കളിക്കുക ഇന്ത്യയും ഇംഗ്ലണ്ടും. ഇന്ത്യ ആയിരിക്കും കപ്പ്‌ കൊണ്ട്‌ പോവുക എന്നും അദ്ദേഹം പ്രവചിക്കുന്നു. യു. എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോയും ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള പ്രൊഫഷണലുകളും പങ്കെടുത്ത ഒരു യോഗത്തിലാണ്‌ പിച്ച ഈ പ്രവചനം നടത്തിയത്‌.

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌ എന്നീ രാജ്യങ്ങള്‍ കേമന്മാരാണ്‌. എന്നാല്‍ ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ തന്നെ 'ഇന്ത്യ ഐഡിയാസ്‌ സമ്മിറ്റ്‌' എന്ന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. യോഗത്തിനിടെ ഇത്‌ സംഘടിപ്പിച്ച യു എസ്‌ ഐ ബി സി പ്രസിഡന്റ്‌ നിഷ ദേശായ്‌ ബിസ്വാള്‍ പൊടുന്നനെ ഒരു ചോദ്യം എറിയുകയായിരുന്നു, 

ലോക കപ്പ്‌ ഫൈനല്‍ ആരൊക്കെ തമ്മിലായിരിക്കും എന്നതായിരുന്നു ചോദ്യം. നാല്‌പത്തിയാറുകാരനായ പിച്ച താന്‍ നല്ലൊരു ക്രിക്കറ്റ്‌ ആരാധകനാണ്‌ എന്ന്‌ പറയാനും മറന്നില്ല. അമേരിക്കയിലെത്തിയപ്പോള്‍ ബേസ്‌ബോള്‍ കളിയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളും  അദ്ദേഹം സദസുമായി പങ്ക്‌ വെച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക