Image

മൂന്നു കൈകളുമായി ജനിച്ച പാക്കിസ്ഥാനി കുട്ടിക്ക്‌ ഇന്ത്യയില്‍ ചികിത്സ

ജോസ്‌ കുമ്പിളുവേലില്‍ Published on 27 April, 2012
മൂന്നു കൈകളുമായി ജനിച്ച പാക്കിസ്ഥാനി കുട്ടിക്ക്‌ ഇന്ത്യയില്‍ ചികിത്സ
ലാഹോര്‍: പാക്കിസ്ഥാനി ദമ്പതികള്‍ക്കു ജനിച്ച പെണ്‍കുട്ടിക്ക്‌ കൈകള്‍ മൂന്ന്‌. ഒരു മില്യനില്‍ ഒരാള്‍ക്കു മാത്രം ബാധിക്കുന്ന പോളിമിലിയ എന്ന രോഗാവസ്ഥയാണിത്‌. കുട്ടിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി ഇന്ത്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേര ഘാസി ഘാനില്‍ നിന്നുള്ള വഖാര്‍ അഹമ്മദിന്റെ കുട്ടിയുടെ ജനനം ഏപ്രില്‍ 23ന്‌ തിങ്കളാഴ്‌ചയായിരുന്നു. രണ്‌ടിലേറെ കൈകളോ കാലുകളോ ആയി ജനിക്കുന്ന കുട്ടികളുടെ കേസുകള്‍ മുന്‍പു റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്‌ട്‌. പാക്കിസ്ഥാനില്‍നിന്നു തന്നെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട്‌ അടുത്തിടെ വന്നിരുന്നു. എന്നാല്‍, അതു പൂര്‍ണവളര്‍ച്ചയെത്താത്ത ഇരട്ടക്കുട്ടിയുടെയോ സയാമീസ്‌ ഇരട്ടയുടെയോ ശരീരഭാഗങ്ങളാകുകയാണു പതിവ്‌. എന്നാല്‍, പുതിയ സംഭവത്തില്‍ മൂന്നാമതൊരു കൈ നട്ടെല്ലിനടുത്തു നിന്ന്‌ വികസിച്ചു വന്നിരിക്കുന്നതായാണ്‌ കാണുന്നത്‌.

അധികമുള്ള കൈ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യാനാണ്‌ നിഷ്‌ഠര്‍ ആശുപത്രിയിലെ വിദഗ്‌ധര്‍ ശ്രമിക്കുന്നത്‌. ഇത്തരത്തിലൊരു ശസ്‌ത്രക്രിയ ഇവിടെ ആദ്യമെന്ന്‌ അധികൃതരും.

മുന്‍പ്‌ ആറു കൈകാലുകളുമായി ജനിച്ച ഉമര്‍ ഫാറൂക്ക്‌ എന്ന കുട്ടിയുടെ അധികമുള്ള കൈകാലുകള്‍ വിജയകരമായി ഓപ്പറേറ്റ്‌ ചെയ്‌ത്‌ നീക്കിയിരുന്നു.
മൂന്നു കൈകളുമായി ജനിച്ച പാക്കിസ്ഥാനി കുട്ടിക്ക്‌ ഇന്ത്യയില്‍ ചികിത്സ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക