Image

`കലാസന്ധ്യ 2012' ശനിയാഴ്‌ച: മേയര്‍ മുഖ്യാതിഥി

രാജു കുന്നക്കാട്ട്‌ Published on 27 April, 2012
`കലാസന്ധ്യ 2012' ശനിയാഴ്‌ച: മേയര്‍ മുഖ്യാതിഥി
ഡബ്ലിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റേയും ലൂക്കന്‍ ക്ലബിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 28-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുമുതല്‍ രാത്രി ഒമ്പതു വരെ താല കില്‍നമന കമ്യൂണിറ്റി ഹാളില്‍ ഇന്തോ-ഐറീഷ്‌ കലാസന്ധ്യ നടത്തപ്പെടും. സൗത്ത്‌ ഡബ്ലിന്‍ മേയര്‍ കൃത്രീന ജോണ്‍സ്‌ മുഖ്യാതിഥിയായി പങ്കെടുത്തും.

ഐറീഷ്‌ പാര്‍ലമെന്റംഗങ്ങളായ ജോനോ ടഫി, ഡെറിക്‌ കീറ്റിംഗ്‌, കൗണ്‍സിലര്‍ വില്യം എന്നിവരും സംബന്ധിക്കും.

നൂപൂര ധ്വനിയും മധുര സംഗീതവ നറുനിലാവ്‌ പകരുന്ന ഈ മഹാമേളയില്‍ പ്രശസ്‌തരായ ഐറീഷ്‌ നര്‍ത്തകരുടെ വ്യത്യസ്‌തങ്ങളായ ഐറീഷ്‌ ഡാന്‍സുകളും, ഇന്ത്യന്‍ നര്‍ത്തകരുടെ പുതുമയാര്‍ന്ന നൃത്തരൂപങ്ങളും, മലയാളത്തിന്റെ ഭാവഗായകന്‍ യേശുദാസിന്റെ ഗാനങ്ങള്‍ ഉള്‍പ്പടെ നാദബ്രഹ്‌മം സൃഷ്‌ടിക്കുന്ന ഗാനമേളയും, ശിങ്കാരിമേളപ്പെരുക്കവും സദസിന്‌ പുതുമയാര്‍ന്ന അനുഭവമാകും. പരിപാടിയിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്‌ക്കല്‍, പ്രസിഡന്റ്‌ ജിന്‍സണ്‍ മറ്റക്കര, ലൂക്കന്‍ ക്ലബ്‌ പ്രസിഡന്റ്‌ തോമസ്‌ കളത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി കുര്യന്‍ (0877 788120), മാത്യൂസ്‌ ചേലക്കല്‍ (0876 369380), ജിജോ പിടീകമല (08706904 44), ജിസ്‌മോന്‍ (0872 043152), ബിജു ഇടക്കുന്നത്ത്‌ (0879 3330 72).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക