Image

ദി ക്ലോസ് സിന്നര്‍ -ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

ഡോ . മാത്യു ജോയിസ് , ലാസ് വേഗസ് Published on 12 June, 2019
ദി ക്ലോസ് സിന്നര്‍ -ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു
ചൈത്രം മീഡിയയുടെ  ബാനറില്‍ പി എം ലാല്‍  രചനയും സംവിധാനവും നിര്‍വഹിച്ച  'ദി ക്‌ളോസ് സിന്നര്‍' ('The Close Sinner) എന്ന മലയാളം  ഷോര്‍ട് ഫിലിം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുന്നു. യൂട്യൂബ്, ഫേസ്ബുക് , വാട്‌സാപ്  തുടങ്ങിയ നവ മാധ്യമ സങ്കേതങ്ങള്‍ മുഖേന പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തില്‍ മികവുറ്റ അഭിനയം കാട്ടുന്ന ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയരാകുന്നു. കേരളത്തിലെ നാടക സിനിമ വേദിയില്‍ നിന്നുമുള്ള പ്രേം കബീര്‍ , കെ പി ഏ സി ലതിക , സുമേഷ് ചുങ്കപ്പാറ , രാജമ്മ , മനു മാധവ് , ബാലനടി വാണി  തുടങ്ങിയ നല്ല അഭിനേതാക്കള്‍ക്കൊപ്പം, ഇന്ത്യയിലും, അമേരിക്കയിലും കലാ സാഹിത്യ രംഗങ്ങളില്‍ തന്റെ അഭിനയ മികവ് നാടകവേദിയിലൂടെ അവതരിപ്പിച്ചിട്ടുള്ള റോയ് തിയോടിക്കലും (ഹൂസ്റ്റണ്‍) സാമൂഹിക നന്മയുള്‍ക്കൊള്ളുന്ന മുകുന്ദന്‍ മാഷ്  എന്ന  കഥാപാത്രത്തിലൂടെ അരങ്ങു കുറിക്കുന്നു.

 പലരും ചിലപ്പോഴൊക്കെ പറഞ്ഞു വച്ച പ്രമേയമാണെങ്കിലും, ഈ ഹൃസ ചിത്രം  അധികം സംഭാഷണങ്ങളില്ലാതെ അവതരിപ്പിച്ച സംവിധാന ശൈലിയും ഏറെ പ്രശംസനീയമാണ്.

യുവജീവിതങ്ങളെ ലഹരിയുടെ ലോകം എങ്ങനെ വേട്ടയാടുന്നുവെന്നും , അറിഞ്ഞോ അറിയാതെയോ അവര്‍ കാട്ടികൂട്ടുന്ന ചെയ്തികള്‍ അവര്‍ക്കൊപ്പമുള്ള മറ്റു ജീവിതങ്ങളെ അത് എങ്ങനെ ബാധിക്കുന്നുവെന്നും, വളരെ ഹൃദയ സ്പര്ശിയായി ഈ ചിത്രത്തില്‍  അവതരിപ്പിച്ചിരിക്കുന്നു. ഓരോരുത്തന്‍ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവര്‍ക്കെതിരെ ചെയ്തുപോകുന്ന അബദ്ധങ്ങള്‍ക്കു പശ്ചാത്താപവും അതിലുപരി പ്രായശ്ചിത്തവും ഈ  പ്രമേയത്തിനെ കൂടുതല്‍ അര്ഥവത്താക്കിയിട്ടുണ്ട്. അഡ്വ . കെ. ഗോപിയുടെ വരികള്‍ക്ക് സിദ്ധാര്‍ഥ് ലാല്‍ പാടിയിരിക്കുന്ന ഹൃദയസ്പര്‍ശിയായ ഗാനം മലയാളത്തില്‍ ആലപിച്ചുകൊണ്ട്  ഇംഗ്ലീഷ് സബ്‌ടൈറ്റില്‍സ് കാണിച്ചിരുന്നെങ്കില്‍ , കൂടുതല്‍ ആസ്വാദ്യകരവും പൂര്‍ണ്ണമായും ഒരു മലയാള ഹൃസ്വചിത്രം എന്നും അഭിമാനിക്കാമായിരുന്നു.

"ആല്‍ഫി ഇനിയും വരും, ഈ അമ്മയെയും അനുജത്തിയേയും മുത്തശ്ശിയേയും കാണാന്‍ " എന്ന് പറഞ്ഞവസാനിക്കുമ്പോള്‍ , ഈ കഥയുടെ സന്ദേശം, കാണികളുടെ ഹൃദയത്തില്‍ വേദനയോടെ കുത്തിക്കുറിക്കപ്പെടുമെന്നതില്‍ സംവിധായകനും മറ്റ് അണിയറ ശില്പികള്‍ക്കും, സന്തോഷവും അഭിമാനവും പ്രദാനം ചെയ്യുമെന്നതില്‍ സംശയം വേണ്ട. ഈ ഹൃസ്വചിത്രം വിജയകരമായി, കാഴ്ചക്കാരില്‍ എത്തിക്കാന്‍ യത്‌നിച്ച എല്ലാവര്ക്കും അനുമോദനങ്ങള്‍.


ദി ക്ലോസ് സിന്നര്‍ -ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നുദി ക്ലോസ് സിന്നര്‍ -ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നുദി ക്ലോസ് സിന്നര്‍ -ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക