Image

ആ സീൻ കണ്ടപ്പോൾ സമയ്ക്ക് ദേഷ്യം വന്നു ; ആസിഫ് അലി

Published on 12 June, 2019
ആ സീൻ കണ്ടപ്പോൾ സമയ്ക്ക് ദേഷ്യം വന്നു ; ആസിഫ് അലി
പാർവതിയെ നായികയാക്കി മനു അശോകൻ സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. ചിത്രത്തിൽ പാർവതിയുടെ കാമുകനായ ഗോവിന്ദിനെയാണ് ആസിഫലി അവതരിപ്പിച്ചത്. നെഗറ്റീവ് ഷേയ്ഡ് ഉള്ള കഥാപാത്രമായിരുന്നു ഗോവിന്ദ്. ഒരു സമയത്ത് ഗോവിന്ദ് പല്ലവിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുണ്ട്. എന്നാൽ, ഇതിനേക്കാൾ ഹരാസ് ചെയ്യുന്ന രംഗം ഫ്ലൈറ്റിൽ വെച്ചുള്ളതാണെന്ന് ചിത്രം കണ്ടവരെല്ലാം പറയുന്നു.

ഈ ചിത്രം കണ്ട് ഭാര്യയ്ക്ക് വരെ തന്നോട് ദേഷ്യം വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് ഇപ്പോൾ. ഉയരെ കണ്ട ശേഷം ഭാര്യ സമ എന്തു പറഞ്ഞു എന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്. സാധാരണ ആളുകൾ ചിത്രം കണ്ടുകഴിഞ്ഞു ചിരിക്കാറുണ്ട്. എന്നാൽ ഉയരെ കണ്ടു കഴിഞ്ഞ് ആ പ്രതികരണം കിട്ടാതിരുന്നത് സമയിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും. പ്ലെയിനിൽ വച്ച് ആസിഫിൻ്റെ ഗോവിന്ദ് എന്ന കഥാപാത്രം പല്ലവിയെ കാണാൻ വരുന്ന രംഗം കണ്ടപ്പോൾ ഭാര്യയ്ക്കും ദേഷ്യം വന്നു എന്നും ആസിഫ് അലി പറഞ്ഞു.

ആസിഫ് അലിയുടേതായി ഉടൻ തീയേറ്ററുകളിലെത്താനൊരുങ്ങുന്നത് കക്ഷി: അമ്മിണിപ്പിള്ള’യാണ്. ആസിഫ് നായകനായി അണിയറയിൽ ഒരുങ്ങുന്നത് അണ്ടര്‍വേൾഡ് എന്ന ചിത്രവും പറന്ന് പറന്ന് എന്ന ചിത്രവുമാണ്. രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിലും ആസിഫ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന കെട്ട്യോളാണ് എൻ്റെ മാലാഖ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും ആസിഫ് അഭിനയിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക