Image

പെരിയ ഇരട്ടക്കൊലപാതകം: സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

Published on 12 June, 2019
പെരിയ ഇരട്ടക്കൊലപാതകം: സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് കോടതി വിമര്‍ശിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു വിമര്‍ശനം.ജാമ്യാപേക്ഷ കേള്‍ക്കുന്നത് നീട്ടിവെയ്ക്കണമെന്ന ആവശ്യമാണ് വിമര്‍ശനത്തിനു കാരണം.

കേസ് വിവരങ്ങള്‍ ഡി.ജി.പി ഓഫീസ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് യഥാസമയം കൈമാറുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. ഡി.ജി.പി ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ടയുണ്ടോയെന്ന് കോടതി ചോദിച്ചു.പൊലീസ് റിപ്പോര്‍ട്ടുകള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഡി.ജി.പിയുടെ ഓഫീസാണ്. എന്നാല്‍ ഇതില്‍ വീഴ്ച വരുന്നുണ്ട്. ഡി.ജി.പിയുടെ ഓഫീസ് ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി.

കേസ് ഇനി മാറ്റിവെയ്ക്കില്ലെന്ന് പറഞ്ഞ കോടതി ഡി.ജി.പി മൂന്ന് മണിക്ക് നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചു. ഒഴിവുകഴിവുകള്‍ നിരത്തി ജാമ്യാപേക്ഷ നീട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക