Image

നസീർ വധശ്രമം ; ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു

Published on 12 June, 2019
നസീർ വധശ്രമം ; ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു
കണ്ണൂര്‍ : വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ആക്രമിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസില്‍ പ്രതിയായ റോഷന്‍ താമസിച്ചിരുന്ന കണ്ണൂര്‍ ചോനാടത്തെ ക്വാര്‍ട്ടേഴ്സിന് സമീപം പോലീസ് പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള കുറ്റിക്കാട്ടില്‍നിന്നാണ് കത്തി കണ്ടെത്തിയത്. അക്രമത്തിന് ഉപയോഗിച്ച മറ്റ് ആയുധങ്ങള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്. കോടതിയില്‍ സമര്‍പ്പിക്കാനുള്ള തെളിവുകൂടിയാണ് കണ്ടടുത്ത ആയുധം.

നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഒളിവില്‍ കഴിയുന്ന കാവുംഭാഗം സ്വദേശികളായ വിപിന്‍, ജിതേഷ്, മിഥുന്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. അഞ്ച് പ്രതികളെ കോടതി റിമാന്റ് ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളെയാണ് പൊലീസ് പിടികൂടിയത്. രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.

മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക