Image

ബിരിയാണിയിൽനിന്ന് ബാൻഡേജ്; ഫുഡ് കോർട്ട് അടച്ചുപൂട്ടി

Published on 12 June, 2019
ബിരിയാണിയിൽനിന്ന് ബാൻഡേജ്; ഫുഡ് കോർട്ട് അടച്ചുപൂട്ടി

കഴക്കൂട്ടം : നാലുമാസം മുമ്പ് ചിക്കന്‍ ടിക്കയില്‍നിന്ന് പുഴുവിനെ ലഭിച്ച അതേ ഫുഡ് കോര്‍ട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ബിരിയാണിയില്‍നിന്ന് കിട്ടിയത് ആരോ ഉപയോഗിച്ച ബാന്‍ഡേജ്.ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ടിലാണ് സംഭവം നടന്നത്.

നാളുകളായി സമാനമായ പരാതികളുയര്‍ന്ന നിള ബില്‍ഡിങ്ങിലെ രംഗോലി റസ്റ്ററന്റാണ് ടെക്‌നോപാര്‍ക്ക് ഇടപെട്ട് ഇന്നലെ വീണ്ടും അടച്ചത്. തുടര്‍ച്ചയായി പരാതികള്‍ ഉയര്‍ന്നിട്ടും കൂസലില്ലാത്ത അധികൃതര്‍ക്കെതിരെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയും രംഗത്തു വന്നു.ഇന്നലെ രംഗോലിയില്‍ നിന്നു വാങ്ങിയ ബിരിയാണിയില്‍ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാന്‍ഡേജ് ലഭിച്ചത്. ഉടന്‍ തന്നെ ടെക്‌നോപാര്‍ക്ക് അധികൃതര്‍ക്കു പരാതി നല്‍കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക