ഫോമാ ഭരണഘടനയില്‍ കാലാനുസ്രുതമായ മാറ്റം (ഈശോ സാം ഉമ്മന്‍- ബൈലോ കമ്മിറ്റി ചെയര്‍)
fomaa
12-Jun-2019
fomaa
12-Jun-2019

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി വടക്കെ അമേരിക്കന്‍ മലയാളികളുടെയും, കേരള ജനതയുടെയും ഹൃദയങ്ങളില്‍ നല്ല വിത്തുകള്‍ വിതയ്ക്കുവാന്‍ ലഭിച്ച മാനവികതയുടെ വരദാനമാണ് ഫോമ.
നിനക്കാതിരുന്ന സമയത്തു അമേരിക്കന്‍ മലയാളി ജീവിതത്തിലേക്കു എത്തിപ്പെട്ട വിഷമസന്ധി അമൂല്യ മുത്തായി മാറ്റുവാന്‍ 2008 മുതല്‍ ഫോമക്കു സാധിച്ചുവെന്നത് ഒരു സത്യമായി നിലനില്‍ക്കുന്നു.
സാഹചര്യങ്ങളെ സൃഷ്ടിക്കുവാനും ലഭിക്കുന്ന ദുര്‍ഘട സാഹചര്യങ്ങളെ മാറോട് ചേര്‍ക്കുവാനും പ്രതിവിധികള്‍ സൃഷ്ടിക്കുവാനും കരുത്തും ശേഷിയും ഫോമ കൈവരിച്ചു കഴിഞ്ഞു.
ഭവനദാനം ഫോമക്കു ഒരു പുതിയ സംഭവമല്ല.2008 ല്‍ ഭവനദാനം കേരളത്തില്‍ നടപ്പാക്കിയതിന്റെ നല്ല സ്മരണകളെ നിലനിര്‍ത്തി, ഈ പ്രാവശ്യം ഒരു ഫോമാ വില്ലേജ് തന്നെ സ്രുഷ്ടിച്ച്അതൊരുപരോപകാര (ചാരിറ്റി) ഉത്സവമാക്കി മാറ്റി.
മേലിലും ഭവനദാന സംരംഭങ്ങള്‍ ഫോമായിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നതില്‍ സംശയമില്ല.
മാര്‍ഗ്ഗദര്‍ശനം ലഭിച്ച പ്രവാസി മലയാളികളുടെ കൂട്ടായ്മയുടെപ്രതീകമായി ഫോമ നിലകൊള്ളുന്നതിന് തുടക്കം മുതല്‍ നിസ്വാര്‍ത്ഥതയോടും സേവന മനോഭാവത്തോടും പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യപ്പെട്ട നല്ല പറ്റം തുടക്കക്കാര്‍ ഫോമയ്ക്ക് ഇന്നും കരുത്തും ആര്‍ജ്ജവവും നല്‍കുന്നു. ഈ കൂട്ടായ്മയില്‍ സ്വാര്‍ത്ഥതയുടെയും ദിശബോധമില്ലായ്മയുടെയും കളകള്‍ കയറിപ്പറ്റിയാല്‍ അവയെ പിഴുതെറിയുവാനും ഫോമയെ സംരക്ഷിക്കുവാനുമുള്ള ധൈര്യവും കരുത്തും ഫോമയിലുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.
വടക്കേ അമേരിക്കയില്‍ വളര്‍ന്നു പന്തലിച്ച കരുത്തേറിയ ഫോമ കൂട്ടായ്മക്ക് അടിസ്ഥാനവും, കെട്ടുറപ്പും അതിന്റെ നിയമാവലി ആയതിനാല്‍ ഫോമസംഘടന ഭാരവാഹികള്‍ അതു പുതുക്കുന്നതിനും പുതിയ വാല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും സംരംഭങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഫോമയുടെ ദിശാബോധം ഉറപ്പാക്കുക, അംഗസംഘടനകള്‍ക്കു നവ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുക, അച്ചടക്കം സംരക്ഷിക്കുക, അച്ചടക്കമില്ലായ്മക്കു പ്രതിവിധികള്‍ കണ്ടെത്തുക, തനതും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സ്രുഷ്ടിക്കുക, ജുഡീഷ്യല്‍ കൗണ്‍സിലിനും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടികള്‍ കൈകൊള്ളുവാനുള്ള അധികാരം നല്‍കുക, ഫോമ ഔദ്യോഗിക കണക്കു പരിശോധകരുടെ ചുമതലകള്‍ വ്യക്തമാക്കുക, ഇങ്ങനെ ഫോമയുടെ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ വളര്‍ച്ചയെയും, പ്രവര്‍ത്തനത്തെയും ഉള്‍കൊണ്ടു ആവശ്യമായ നിയമവലി പുനഃനിര്‍മ്മാണവും ഭേദഗതിയും പ്രതീക്ഷിക്കാം.
എല്ലാ ഫോമ അംഗസംഘടനകളുടെയും, പ്രവര്‍ത്തകരുടെയും, ഫോമ സ്നേഹിതരുടെയും നിര്‍ലോഭമായ സഹകരണവും നിസ്വാര്‍ത്ഥ സഹായവും ഈ സംരംഭത്തിന് ഉണ്ടാകും എന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ നിയമാവലി പുനനിര്‍മ്മാണവും ഭേദഗതിയും ഫോമയുടെ ഭാവിയ്ക്കും പ്രവര്‍ത്തനത്തിനും ശക്തിപകരുവാനുള്ള ശുഭപ്രതീക്ഷയോടെ
ഈശോ സാം ഉമ്മന്‍,
ചെയര്‍മാന്‍ ബൈലോ കമ്മിറ്റി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments