Image

ഒമ്പത്‌ തടവുകാരെ വിട്ടയച്ചാല്‍ കളക്‌ടറെ മോചിപ്പിക്കാമെന്ന്‌ മാവോയിസ്റ്റുകള്‍

Published on 27 April, 2012
ഒമ്പത്‌ തടവുകാരെ വിട്ടയച്ചാല്‍ കളക്‌ടറെ മോചിപ്പിക്കാമെന്ന്‌ മാവോയിസ്റ്റുകള്‍
റായ്‌പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കളക്‌ടറെ മോചിപ്പിക്കാന്‍ ഒമ്പത്‌ തടവുകാരെ വിട്ടയയ്‌ക്കണമെന്ന്‌ മാവോയിസ്റ്റുകള്‍ അറിയിച്ചു. മാവോയിസ്റ്റ്‌ നേതാക്കളായ കര്‍താം ജോഗ, വിജയ്‌ സോധി എന്നിവരടക്കം ഒമ്പത്‌ തടവുകാരെ കൂടി വിട്ടയക്കണമെന്നാണ്‌ പുതിയ ആവശ്യം. എട്ട്‌ പേരെ വിട്ടയക്കണമെന്ന്‌ ഇവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ മാവോയിസ്റ്റ്‌ പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്‌.

ഈ മാസം 22ന്‌ വൈകുന്നേരമാണ്‌ സുക്‌മയിലേക്ക്‌ മടങ്ങുന്നതിനിടെ മാവോയിസ്റ്റുകള്‍ രണ്ടുപേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയശേ.ഷം കലക്‌ടറെ തട്ടിക്കൊണ്ടുപോയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക