തൊഴിലാളികളുടെ വേതനം എല്ലാമാസവും ആദ്യ വാരത്തില്‍ നല്‍കണമെന്ന് അധികൃതര്‍
GULF
11-Jun-2019
GULF
11-Jun-2019

കുവൈത്ത് സിറ്റി : വിദേശ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത് നിരീക്ഷിക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍.
സ്വകാര്യ മേഖലയിലും സര്‍കാര്‍ പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യുന്ന കന്പിനികളും ചെറുകിട കച്ചവടക്കാരും എല്ലാ മാസത്തിലെ ഏഴാം തീയതിക്കു മുന്പായി ശമ്പളം വിതരണം ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരവ് പ്രാബല്യത്തില്‍ വരുത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കും. ജീവനക്കാര്‍ക്ക് ശമ്പളം വൈകുകയോ കിട്ടാതിരിക്കുന്ന സാഹചര്യമോ ഉണ്ടായാല്‍ കന്പിനികളുടെ ഫയലുകള്‍ മരവിപ്പിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ മുന്നറിയിപ്പു നല്‍കി.
.jpg)
ശമ്പളം മുടങ്ങുന്നത്, വൈകുന്നത്, കുറഞ്ഞ വേതനം, ജോലിഭാരം, മോശം ജീവിത സാഹചര്യം, ശാരീരികമായ കൈയേറ്റം, വിസയും തൊഴില്‍കാര്‍ഡും പുതുക്കിനല്‍കാതിരിക്കല്‍, അവധി അനുവദിക്കാതിരിക്കല്‍, കരാര്‍ കാലാവധി കഴിഞ്ഞിട്ടും വിമാന ടിക്കറ്റ് അനുവദിക്കാതിരിക്കല്‍ പാസ്‌പോര്‍ട്ടും വിസയും തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ നൂറുക്കണക്കിന് തൊഴില്‍ പരാതികളാണ് ദിവസവും അധികൃതര്‍ക്ക് ലഭിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്ത നിശ്ചിത വേതനം അക്കൗണ്ട് വഴി എല്ലാ മാസവും കൃത്യ ദിവസം തൊഴിലാളിക്ക് കൈമാറണം എന്നതാണ് നിയമമെങ്കിലും പലപ്പോഴും കന്പനികള്‍ പാലിക്കാറില്ല.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments