തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തിന് പുതിയ മാര്‍ഗ്ഗനിര്‍ദേശം
Published on 27 April, 2012
തിരുവനന്തപുരം: സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് തെരഞ്ഞെടുപ്പ്
കമ്മീഷന് പുതിയ മാര്‍ഗ്ഗനിര്‍ദേശം നല്കി. ഇതനുസരിച്ച് ഇനി മുതല്‍ ഒരു നിയമസഭാ
സീറ്റില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആ മണ്ഡലത്തിന് മാത്രമാകും
പെരുമാറ്റച്ചട്ടം ബാധകമാകുക. നേരത്തെ ഇത് മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയ്ക്ക്
മുഴുവന്‍ ബാധമായിരുന്നു. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുക.
നെയ്യാറ്റിന്‍കര, ഗോവയിലെ കോര്‍ട്ടലിം എന്നിവടങ്ങളിലെ ഉപതിരഞ്ഞെടുപ്പിലാണ്
പെരുമാറ്റ ചട്ടത്തിലെ ഭേദഗതി ആദ്യം നടപ്പിലാക്കുക. നെയ്യാറ്റിന്‍കരയില്‍
പെരുമാറ്റചട്ടം നിലവില്‍ വന്നെങ്കിലും മണ്ഡലത്തിന് പുറത്ത് ജില്ലയില്‍ എവിടെയും
ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് ഇനി തടസമുണ്ടാകില്ല. 24 ന് ഡല്‍ഹിയില്‍
ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന് യോഗമാണ് ചട്ടത്തില്‍ മാറ്റം വരുത്താന്‍
തീരുമാനമാത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല