Image

കാണാതായ വ്യോമസേനാ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Published on 11 June, 2019
കാണാതായ വ്യോമസേനാ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ന്യൂ​ഡ​ൽ​ഹി: വ്യോ​മ​സേ​ന​യു​ടെ കാ​ണാ​താ​യ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​രു​ണാ​ച​ലി​ലെ വ​ട​ക്ക​ൻ ലി​പ്പോ​യി​ൽ​നി​ന്നാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ആ​സാ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ​നി​ന്ന് അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ മെ​ൻ​ചു​ക​യി​ലേ​ക്കു പോ​യ വി​മാ​നമാണ് ജൂ​ൺ മൂ​ന്നി​ന് കാ​ണാ​താ​യ​ത്. വ്യോ​മ​പാ​ത​യി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് വിമാനത്തിന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 

ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 13 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. റ​ഷ്യ​ൻ നി​ർ​മി​ത ആ​ന്‍റ​ണോ​വ് എ​എ​ൻ-32 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യാ​ത്രാ​വി​മാ​ന​മാ​ണു കാ​ണാ​താ​യ​ത്. വ്യോ​മ​സേ​ന​യും ക​ര​സേ​ന​യും സം​യു​ക്ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക