Image

രാത്രി വൈകിയും ഷൂട്ടിങ്, ഉറങ്ങുന്ന മകനെ കാണുമ്പോൾ കുറ്റബോധം : സെയ്ഫ് അലി ഖാന്‍

Published on 11 June, 2019
രാത്രി വൈകിയും ഷൂട്ടിങ്, ഉറങ്ങുന്ന മകനെ കാണുമ്പോൾ കുറ്റബോധം : സെയ്ഫ് അലി ഖാന്‍
എത്ര തിരക്കിനിടയിലും കുടുംബത്തിനായി സെയ്ഫ് അലി ഖാന്‍ സമയം കണ്ടെത്താറുണ്ട്. ബിസി ഷെഡ്യൂളുകള്‍ക്ക് ഇടയിലും കരീനയ്ക്കും തൈമൂറിനുമൊപ്പം യാത്രകള്‍ പോകുന്ന സെയ്ഫ് ബോളിവുഡിന് സ്ഥിരം കാഴ്ചയാണ്. ഇരുവരോടും ഒപ്പം യൂറോപ്പില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് സെയ്ഫ്.മണിക്കൂറുകള്‍ നീളുന്ന ഷൂട്ടാണ് പലപ്പോഴും. എന്നാല്‍ എട്ടുമണികഴിഞ്ഞിട്ടും ഷൂട്ട് അവസാനിച്ചില്ലെങ്കില്‍ താന്‍ അസ്വസ്ഥനാകുമെന്നാണ് സെയ്ഫ് പറയുന്നത്. തന്റെ കുഞ്ഞുമകന് വേണ്ടി ചിലവിടേണ്ട സമയമാണ് തനിക്ക് അങ്ങനെ നഷ്ടമാകുന്നത്.

ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുമ്പോള്‍ ഉറങ്ങുന്ന മകനെ കാണുമ്പോള്‍ തനിക്ക് കുറ്റബോധം തോന്നുമെന്ന് സെയ്ഫ് പറയുന്നു. ജോലി കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോള്‍ തൈമൂര്‍ ഉറങ്ങിയിട്ടുണ്ടെങ്കില്‍ വല്ലാത്ത കുറ്റബോധം തോന്നും. മണിക്കൂറുകള്‍ നീളുന്ന ഷൂട്ടാണ് പലപ്പോഴും. എന്നാല്‍ എട്ടുമണികഴിഞ്ഞിട്ടും ഷൂട്ട് അവസാനിച്ചില്ലെങ്കില്‍ എനിക്ക് അസ്വസ്ഥത തോന്നും. കാരണം എന്റെ മകന് വേണ്ടി മാറ്റി വയ്ക്കേണ്ട സമയമാണ് അവിടെ നഷ്ടമാകുന്നത്.

ഞാന്‍ വളര്‍ന്നു വരുന്ന പ്രായത്തില്‍ കുടുംബത്തിനൊപ്പമുള്ള സമയത്തെ ബഹുമാനിക്കേണ്ടതിനെക്കുറിച്ച് പഠിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്. എന്റെ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഒരു ക്രിക്കറ്റ് താരമായിരുന്നു. അമ്മ ഷര്‍മ്മിള ടാഗോര്‍ ആകട്ടെ അഭിനേത്രിയും. രണ്ടുപേര്‍ക്കും തിരക്കു പിടിച്ച സമയമാകും എന്നിരുന്നാലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കേണ്ടതിന്റെ പ്രാധാന്യവും അങ്ങനെയാണ് ജീവിതം മനോഹരമാകുന്നതെന്നും അവര്‍ ഞങ്ങളെ പഠിപ്പിച്ചു. സെയ്ഫ് പറയുന്നു.

അജയ് ദേവ്ഗണിനൊപ്പം തന്‍ഹാജിയിലാണ് സെയ്ഫ് ഇനി വെള്ളിത്തിരയിലെത്തുക. ബൂട്ട് പോലീസ്, ഗോ ഗോവ ഗോണ്‍ രണ്ടാം ഭാഗം, ജവാനി ജാനേമന്‍, ദില്‍ ബേച്ചാരാ എന്നിവയാണ് സെയ്ഫിന്റെ പുതിയ പ്രോജക്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക