Image

മിനിമം ബാലന്‍സ്‌ വേണ്ട: എടിഎമ്മില്‍നിന്ന്‌ ഇനി സൗജന്യമായി നാലുതവണ പണം പിന്‍വലിക്കാം

Published on 11 June, 2019
 മിനിമം ബാലന്‍സ്‌ വേണ്ട: എടിഎമ്മില്‍നിന്ന്‌ ഇനി സൗജന്യമായി നാലുതവണ പണം പിന്‍വലിക്കാം


ന്യൂഡല്‍ഹി: മിനിമം ബാലന്‍സ്‌ സൂക്ഷിക്കാന്‍ താത്‌പര്യമില്ലാത്ത അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ ഇനി മുതല്‍ നാലുതവണ സൗജന്യമായി എടിഎം ഇടപാട്‌ നടത്താം.റിസര്‍വ്‌ ബാങ്ക്‌ ഇതുസംബന്ധിച്ച്‌ വാണിജ്യ ബാങ്കുകള്‍ക്ക്‌ നിര്‍ദേശം നല്‍കി. ജൂലായ്‌ ഒന്നു മുതല്‍ ഇത്‌ പ്രാബല്യത്തിലാകും.

സാമ്‌ബത്തികമായി പിന്നോക്കം നല്‍ക്കുന്നവര്‍ക്ക്‌ പരിമിതികളോടെ ബാങ്കിങ്‌ ഇടപാട്‌ നടത്താനാണ്‌ ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ ബേസിക്‌ സേവിങ്‌സ്‌ ബാങ്ക്‌ ഡെപ്പോസിറ്റ്‌ അക്കൗണ്ട്‌ സംവിധാനമൊരുക്കിയത്‌.

എടിഎം വഴിയോ ബാങ്കുകള്‍ വഴിയോ മാസം നാല്‌ മൊത്തം നാല്‌ സൗജന്യ ഇടപാടുകളാണ്‌ നടത്താന്‍ കഴിയുക. ഇതില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക്‌ നിശ്ചിത ചാര്‍ജ്‌ പിഴ നല്‍കേണ്ടിവരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക