Image

മാലിയില്‍ വംശീയ ആക്രമണം: 100 -ലേറെ പേര്‍ മരിച്ചു

Published on 10 June, 2019
മാലിയില്‍ വംശീയ ആക്രമണം: 100 -ലേറെ പേര്‍ മരിച്ചു
ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വംശീയ ആക്രമണത്തില്‍ 100 പേര്‍ മരിച്ചു. മൊപ്റ്റി മേഖലയില്‍ സംഗ പട്ടണത്തിനു സമീപം ഡോഗോണ്‍ വംശം താമസിക്കുന്ന സൊബേന്‍കോ വ് ഗ്രാമത്തിലാണ് ആക്രമണം. ഇതുവരെയായി 95 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അവശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഡോഗോണ്‍ വംശവും ഫുലാനികളും തമ്മില്‍ കടുത്ത ശത്രുത നിലവിലുണ്ട്.

ഫുലാനികളാണ് ആക്രമണത്തിനു പിന്നിലെന്ന് സമീപ പട്ടണമായ ബന്‍കാസിലെ മേയര്‍ മൂലായെ ഗ്വിന്‍ഡോ പറഞ്ഞു. എന്നാല്‍, ഇവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.&ിയുെ;കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വീടുകളും മൃഗങ്ങളും ആക്രമിക്കപ്പെട്ടു. രാത്രിയുടെ മറവിലായിരുന്നു ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 300ഓളം പേരാണ് ഗ്രാമത്തില്‍ കഴിയുന്നത്. ഇവരില്‍ മരിച്ചവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.

മാലിയില്‍ വരണ്ട പ്രദേശമായ മധ്യ മേഖലയില്‍ ഐ.എസ് സ്വാധീനത്തോടെ തീവ്രവാദി വിഭാഗങ്ങള്‍ പിടിമുറുക്കിയതിന് പിന്നാലെയാണ് ഫുലാനികളും ഡോഗോണുകളും തമ്മില്‍ സംഘര്‍ഷം കൂട്ടക്കൊലകളിലേക്ക് വഴിമാറിയത്. പരമ്പരാഗതമായി ഇടയന്മാരും വ്യാപാരികളുമാണ് ഫുലാനികളെങ്കില്‍ കര്‍ഷകരാണ് ഡോഗോണുകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഫുലാനികളുടെ ഗ്രാമത്തില്‍ ഡോഗോണുകള്‍ സമാനമായി കൂട്ടക്കൊല നടത്തിയിരുന്നു. 160 ഓളം പേരാണ് അന്ന് കൊലചെയ്യപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക