Image

പീഡിപ്പിച്ചശേഷം വിഷം നല്‍കി ആദിവാസി യുവതിയെ കൊലപ്പെടുത്തി

Published on 10 June, 2019
പീഡിപ്പിച്ചശേഷം വിഷം നല്‍കി ആദിവാസി യുവതിയെ കൊലപ്പെടുത്തി
കോട്ട (രാജസ്ഥാന്‍) : പീ!ഡിപ്പിച്ച ശേഷം നിര്‍ബന്ധപൂര്‍വം വിഷദ്രാവകം കുടിപ്പിച്ച ആദിവാസി യുവതി പിന്നീട് ആശുപത്രിയില്‍ മരിച്ചു. ബാരന്‍ ജില്ലയില്‍നിന്ന് മധ്യപ്രദേശിലെ ഗുണ ടൗണില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ 4 യുവതികളിലൊരാളാണു വിഷം ഉള്ളില്‍ചെന്നു മരിച്ചത്.

ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നു 2 യുവാക്കള്‍ 2 യുവതികളെ വനത്തിലേക്കു തട്ടിക്കൊണ്ടുപോയാണു പീഡിപ്പിച്ചത്. രാത്രി റയില്‍വേ സ്‌റ്റേഷനു സമീപം ഇവരെ ഉപേക്ഷിച്ചു.

നാലംഗ സംഘം ട്രെയിനില്‍ ബാരനില്‍ തിരിച്ചെത്തിയശേഷം അര്‍ധബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുപതുകാരിയാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരിയാണു പീഡനവും വിഷപ്രയോഗവും പുറത്തറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക