ഗിരീഷ് കര്‍ണാട്; സാമൂഹ്യപ്രതിബദ്ധതയുള്ള ബഹുമുഖപ്രതിഭയുടെ നിര്യാണത്തില്‍ നവയുഗം കലാവേദി അനുശോചിച്ചു.
GULF
10-Jun-2019
GULF
10-Jun-2019

ദമ്മാം: പ്രശസ്ത സാഹിത്യകാരനും, ചിന്തകനും, നാടക ചലച്ചിത്ര പ്രവര്‍ത്തകനും, അഭിനേതാവും, സംവിധായകനുമായ ഗിരീഷ് കര്‍ണാടിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.
പദ്മശ്രീ, പദ്മഭൂഷണ്‍ , ജ്ഞാനപീഠം അവാര്‍ഡുകള്‍ നേടിയ എഴുത്തുകാരന്‍, ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടിയ സിനിമ സംവിധായകന്‍, തെക്കേ ഇന്ത്യന്‍ സിനിമയിലും, ബോളിവുഡിലും തിളങ്ങിയ അഭിനേതാവ്, തിരക്കഥാകൃത്ത്, കന്നഡ നാടകവേദിയ്ക്ക് വിലപിടിച്ച സംഭാവനകള്‍ നല്‍കിയ നാടകകൃത്ത്, വിദ്യാഭ്യാസവിചക്ഷണന്‍, പുരോഗമനചിന്തകന്‍ എന്നിങ്ങനെ ഇന്ത്യന്‍ സമൂഹത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എന്നാല്‍ ഇതിനേക്കാളുമെല്ലാം ഉപരിയായി, രാജ്യത്തെ മതേതരത്വത്തിനും, സാമൂഹ്യനീതിയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിലും, ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരെയുള്ള ജനകീയപ്രക്ഷോഭങ്ങളിലും പങ്കാളിയായി പ്രതികരിയ്ക്കാന്‍ അദ്ദേഹം എന്നും പരിശ്രമിച്ചു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
.jpg)
ഭരിയ്ക്കുന്ന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കുന്ന സാഹിത്യകാരെയും, കലാകാരെയും, പത്രപ്രവര്‍ത്തകരെയും 'അര്‍ബന്‍ നക്‌സലുകള്‍'എന്ന് മുദ്ര കുത്തി വേട്ടയാടാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയ കാലത്ത്, ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തില്‍ 'ഞാനും അര്‍ബന്‍ നക്‌സല്‍' എന്ന പ്ലക്കാര്‍ഡ് കഴുത്തിലണിഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഭരണകൂടത്തിന്റെ അധികാരത്തെയോ, സംഘടിത വര്‍ഗ്ഗീയശക്തികളുടെ ആക്രമണത്തെയോ ഭയക്കാതെ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തില്‍ വളരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.
തെറ്റുകള്‍ക്കെതിരെ നിര്‍ഭയം പ്രതികരിയ്ക്കുന്ന ആ മഹാനായ കലാകാരന്റെ വിടവാങ്ങല്‍, ഇന്ത്യന്‍ സമൂഹത്തിന് തീരാനഷ്ടമാണ് എന്ന് നവയുഗം കലാവേദി സെക്രട്ടറി സഹീര്‍ഷായും, പ്രസിഡന്റ് നിസാര്‍ ആലപ്പുഴയും പ്രസ്താവനയില്‍ പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments