Image

ഗാംഗുലിയെയും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന് സിപിഐ

Published on 27 April, 2012
ഗാംഗുലിയെയും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന് സിപിഐ
ന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെയും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന് സിപിഐ. സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള തീരുമാനം അംഗീകരിക്കുന്നുവെന്നും അതിനുള്ള അര്‍ഹത അദ്ദേഹത്തിനുണെ്ടന്നും എന്നാല്‍ സൗരവ് ഗാംഗുലിയെ ഇതിലും നേരത്തെ നാമനിര്‍ദേശം ചെയ്യണമായിരുന്നുവെന്നും സിപിഐയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗുരുദാസ് ദാസ് ഗുപ്ത രാജ്യസഭയില്‍ പറഞ്ഞു.

ഗാംഗുലിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കരുതെന്നും ഗുരുദാസ് ദാസ് ഗുപ്ത വ്യക്തമാക്കി. മറ്റ് കായിക ഇനങ്ങളില്‍പെട്ടവരും കൂടൂതല്‍ കലാകാരന്‍മാരും സഭയിലെത്തണമെന്നും ഗുപ്ത പറഞ്ഞു.ലഭ്യമാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക