Image

ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യന്‍ വിപണിയില്‍

Published on 27 April, 2012
ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യന്‍ വിപണിയില്‍
ന്യൂഡല്‍ഹി: ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞമാസം അമേരിക്കയില്‍ പുറത്തിറക്കിയ ഈ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ലോകവ്യാപകമായി മാധ്യമശ്രദ്ധ നേടിയിരുന്നു. 2048*1536 റെസല്യൂഷനുള്ള റെറ്റീന ഡിസ്പ്‌ളേയാണ് പുതിയ ഐപാഡിലെ പ്രധാന സവിശേഷത. കൂടുതല്‍ മികച്ച ക്യാമറ, ഡിസ്‌പ്ലേ, പ്രൊസസര്‍ എന്നിവയും സവിശേഷതയാണ്.

ക്വാഡ് കോര്‍ ഗ്രാഫിക്‌സ് പിന്തുണയുളള എ 5 എക്‌സ് പ്രോസസറാണ് പുതിയ ഐപാഡിന് കരുത്തേകുന്ന പ്രധാന ഘടകം. ഐപാഡ് 2ല്‍ ഉപയോഗിച്ചിരുന്ന എ 5 പ്രോസസറിന്റെ പരിഷ്‌കരിച്ച രൂപമാണ് എ 5 എക്‌സ്. ഐസൈറ്റ് ഇയര്‍ ക്യാമറയാണ് മറ്റൊരു സവിശേഷത. ഓട്ടോ ഫോക്കസ്, ഓട്ടോ എക്‌സ്‌പോഷര്‍, ഫേസ് ഡിറ്റക്ഷന്‍ തുടങ്ങിയ സാങ്കേതിക സവിശേഷതകളും പുതിയ ഐപാഡിലുണ്ട്. മികച്ച ബാറ്ററി ലൈഫും എടുത്ത് പറയേണ്ട പ്രത്യേകതയാണ്. ഐപാഡ് 2നെക്കാള്‍ ഭാരം കുറഞ്ഞതാണ് പുതിയ ഐപാഡ്.

16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ മൂന്ന് സ്‌റ്റോറേജ് ഓപ്ഷനുകളിലാണ് പുതിയ ഐപാഡ് വിപണിയില്‍ ലഭ്യമാകുക. 30,500 രൂപയാണ് ഇന്ത്യയില്‍ ഐപാഡിന്റെ അടിസ്ഥാന വില. ബ്‌ളാക്ക്, വൈറ്റ് കളറുകളില്‍ ഐപാഡ് ലഭ്യമാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക